ന്യൂഡൽഹി: ബി.ജെ.പി നേതാവും പിലിഭിത്ത് എം.പിയുമായ വരുണ്‍ ഗാന്ധി തൃണമൂല്‍ കോണ്‍ഗ്രസിൽ ചേർന്നേക്കുമെന്ന് സൂചന. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ അടുത്തയാഴ്ചത്തെ ഡല്‍ഹി സന്ദര്‍ശനത്തില്‍ ഇതു സംബന്ധിച്ച നിര്‍ണായക തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.
എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. അടുത്തിടെ ബി.ജെ.പിയുടെ നിലപാടുകളെ പരസ്യമായി വിമര്‍ശിക്കുന്ന പ്രവണതയാണ് വരുൺ സ്വീകരിച്ചുവരുന്നത്. വരുൺ വൈകാതെ തന്നെ ബി.ജെ.പി വിടുമെന്ന അഭ്യൂഹം ശക്തമാണ്. മാത്രമല്ല, മേനക ഗാന്ധിയേയും മകൻ വരുൺ ഗാന്ധിയേയും ദേശീയ വർക്കിങ് കമ്മിറ്റിയിൽ നിന്ന് ബി.ജെ.പി ഒഴിവാക്കുകയും ചെയ്തിരുന്നു.
സുസ്മിത ദേവ്, ബാബുല്‍ സുപ്രിയോ, ലൂസിനോ ഫെലേരിയോ എന്നിവര്‍ക്ക് പിന്നാലെ വരുണ്‍ ഗാന്ധിയും ടി.എം.സിയില്‍ ചേര്‍ന്നേക്കുമെന്ന് ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മമതയുടെ ഡല്‍ഹി സന്ദര്‍ശനത്തില്‍ നിര്‍ണായക തീരുമാനം ഉണ്ടാകുമെന്ന് തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളും സൂചന നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.