ഭിവാനി(ഉത്തർപ്രദേശ്): പാർലമെൻറ് അംഗങ്ങളുടെ ശമ്പള വർധനവിനെ താൻ എതിർത്തിരുന്നുവെന്നും എന്നാൽ പ്രധാനമന്ത്രിയുടെ ഒാഫീസ് ഇടപെട്ടുവെന്നും ബി.ജെ.പി എം.പി വരുൺ ഗാന്ധിയുടെ വെളിപ്പെടുത്തൽ. എം.പിമാരുടെ ശമ്പള വർധവ് അനാവശ്യ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയ തന്നെ എന്തിനാണ് താങ്കൾ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്നായിരുന്നു പ്രധാനമന്ത്രിയുടെ ഒാഫീസിൽ നിന്നും വിളിച്ചു ചോദിച്ചത്. എം.പിമാർ അവരുടെ സ്വത്ത് വിവരങ്ങൾ പൂർണമായി വെളിപ്പെടുത്തണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നുവെന്നും വരുൺ ഗാന്ധി പറഞ്ഞു.
ഉേദ്യാഗസ്ഥ തലത്തിൽ ശമ്പള വർധവ് കൊണ്ടുവരുന്നത് അവരുടെ കഠിനാധ്വാനവും സത്യസന്ധതയും മുൻനിർത്തിയാണ്. എന്നാൽ 10 വർഷമായി എം.പിമാരുടെ ശമ്പളത്തിൽ ഏഴുമടങ്ങ് വർധവാണുണ്ടായതെന്നും വരുൺ ഗാന്ധി പറഞ്ഞു. സുൽത്താൻപുർ എം.പിയായ വരുൺ ഉത്തർപ്രദേശിലെ സർക്കാർ കോളജിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
ഉത്തർപ്രദേശുകളിലെ സ്കൂളുകളിൽ പഠനമല്ലാത്ത മറ്റു കാര്യങ്ങളെല്ലാം നടക്കുന്നുണ്ടെന്നും വിദ്യാർഥികൾ ക്രിക്കറ്റ് കളിക്കാനും രാഷ്ട്രീയ നേതാക്കൾ പ്രസംഗിക്കാനുമാണ് സ്കൂളുകൾ ഉപയോഗിക്കുന്നതെന്നും വരുൺ ഗാന്ധി ആരോപിച്ചു. വിദ്യാഭ്യാസത്തിെൻറ പുരോഗതിക്കായി ഒരോ വർഷവും മൂന്നു കോടി രൂപ വീതം നീക്കിവെക്കാറുണ്ടെന്നും എന്നാൽ അതിൽ 90 ശതമാനവും കെട്ടിടങ്ങൾ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.