ന്യൂഡല്‍ഹി: പ്രതിരോധ രഹസ്യങ്ങള്‍ ആയുധ ഇടപാടുകാരന്‍ അഭിഷേക് വര്‍മക്ക് ചോര്‍ത്തിയെന്ന ആരോപണം നിഷേധിച്ച് ബി.ജെ.പി എം.പി. വരുണ്‍ ഗാന്ധി. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും അദ്ദഹം പറഞ്ഞു. എനിക്കെതിരെയുണ്ടായ ആരേപാണത്തില്‍ യാതൊരു സത്യവുമില്ല. വര്‍മയെ ഇംഗ്ളണ്ടില്‍ പഠിക്കുന്ന സമയത്താണ് പരിചയപ്പെട്ടത്. അദ്ദേഹം മുന്‍ പാര്‍ലമെന്‍റ് അംഗങ്ങളായ വീണയുടെയും ശ്രീകാന്ത് വര്‍മയുടെയും മകനാണെന്നും പ്രതിരോധ വിഷയവുമായി യാതൊന്നും ഞങ്ങള്‍ സംസാരിച്ചിട്ടില്ളെന്നും വരുണ്‍ പറഞ്ഞു.
2006ല്‍ പാര്‍ലമെന്‍റിന്‍െറ പ്രതിരോധകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായിരുന്ന വരുണിനെയും എയര്‍ മാര്‍ഷല്‍ ആയിരുന്ന ഹരീഷ് മസന്ദിനെയും കെണിയില്‍ കുടുക്കി വിവരങ്ങള്‍ ചോര്‍ത്തിയ കാര്യം ചൂണ്ടിക്കാട്ടി അമേരിക്കയില്‍ അഭിഭാഷകനായ സി. എഡ്മണ്ട് അലന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നുവെന്ന് സ്വരാജ് അഭിയാന്‍ നേതാക്കള്‍ അഡ്വ. പ്രശാന്ത് ഭൂഷണ്‍, പ്രഫ. യോഗേന്ദ്രയാദവ് എന്നിവര്‍ വ്യാഴാഴ്ച വാര്‍ത്താ സമ്മേളനം വിളിച്ചാണ് പുറത്തുവിട്ടത്. എഡ്മണ്ട് അലന്‍െറ മുന്‍ പങ്കാളിയായ ആയുധകച്ചവടക്കാരന്‍ അഭിഷേക് വര്‍മയാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് ആരോപണം.
നാവികസേനയുടെ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ ജയിലിലായിരുന്ന ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങി. സ്കോര്‍പിന്‍ അന്തര്‍വാഹിനി അഴിമതിയുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങുളുണ്ടായിട്ടും ബി.ജെ.പി ഗവണ്‍മെന്‍റ് ഫ്രഞ്ച് കമ്പനിയായ തെയ്ല്‍സിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ളെന്ന് പ്രശാന്ത് ഭൂഷണ്‍ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.