മനുസ്മൃതിയെ വിമർശിച്ച ദലിത് നേതാവിനെതിരെ കേസ്

ചെന്നൈ: മനുസ്മൃതിയെ വിമർശിച്ച ദലിത് നേതാവിനെതിരെ കേസെടുത്തു. ഹൈന്ദവ വേദങ്ങളിലും മനുസ്മൃതിയിലും സ്ത്രീകളെ വേശ്യകളെന്നാണ് പരാമർശിക്കുന്നതെന്ന പ്രസ്താവന നടത്തിയ ലോക്സഭ എം.പിയും വിടുതലൈ ചിരുതൈഗൽ കച്ചി (വി.സി.കെ) അധ്യക്ഷനുമായ തിരുമാവളവനെതിരെയാണ് കേസെടുത്തത്.

സെപ്റ്റംബറിൽ 'പെരിയോർ, ഇന്ത്യൻ പൊളിറ്റിക്‌സ്' എന്ന വിഷയത്തിൽ പെരിയോർ ഗ്രൂപ്പ് സംഘടിപ്പിച്ച വെബിനാറിനിടെയായിരുന്നു പരാമർശം."… ഹിന്ദു ധർമ്മവും മനു ധർമ്മവും അനുസരിച്ച് സ്ത്രീകളെ അടിസ്ഥാനപരമായി ദൈവം വേശ്യകളായി സൃഷ്ടിച്ചു," എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

മത വികാരം ലംഘിക്കൽ, മതത്തെ അപകീർത്തിപ്പെടുത്തൽ, പൊതുജനങ്ങൾക്കും മറ്റുള്ളവർക്കും ആശങ്കയുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ഐ.പി.സി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

അതേസമയം മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ച് വി.സി.കെ തങ്ങളുടെ മേധാവിയെ ന്യായീകരിച്ച് രംഗത്തെത്തി. സ്ത്രീകളെയും പിന്നാക്ക ജാതികളെയും തദ്ദേശീയ വിഭാഗങ്ങളെയും അപമാനിക്കുകയും അവർക്കെതിരെ വിദ്വേഷം വളർത്തുകയും ചെയ്യുന്ന മനുസ്മൃതി നിരോധിക്കണമെന്നും തിരുമാവളവൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

തിരുമാവളവൻ നടത്തിയ പരാമർശം സ്‍ത്രീവിരുദ്ധമാണെന്നും മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പിയും രംഗത്ത് എത്തിയിരുന്നു. 

Tags:    
News Summary - VCK protest demanding ban on Manusmriti- case registerd against Thirumavalavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.