സ്കൂളുകളിൽ വേദങ്ങളും രാമായണവും ഗീതയും പഠിപ്പിക്കും: ഉത്തരാഖണ്ഡ് വിദ്യഭ്യാസ മന്ത്രി

ഉത്തരാഖണ്ഡ്: സംസ്ഥാനത്തെ സ്കൂളുകളിൽ വേദങ്ങളും രാമായണവും ഗീതയും പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് വിദ്യഭ്യാസ മന്ത്രി ധൻ സിംഗ് റാവത്ത്. കൂടാതെ ഉത്തരാഖണ്ഡിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവും വിദ്യാർഥികളെ പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് ഇന്ത്യൻ ചരിത്രത്തെയും പാരമ്പര്യത്തെയും അടിസ്ഥാനമാക്കി വിദ്യാർഥികൾക്കുളള പാഠ്യപദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. വേദപുരാണത്തിനും ഗീതയ്ക്കുമൊപ്പം പ്രാദേശിക ഭാഷകളും പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരിക്കും പുതിയ സിലബസ്.

സിലബസ് ഉടൻ തയാറാക്കുമെന്നും പുതിയ വിദ്യാഭ്യാസനയത്തിലെ വ്യവസ്ഥകൾ കാബിനറ്റ് യോഗത്തിൽ പരിഗണിക്കുമെന്നും ധൻ സിംഗ് റാവത്ത് കൂട്ടിച്ചേർത്തു. ഇതോടെ സിലബസ് പരിഷ്കരണത്തിലൂടെ പുതിയവിദ്യാഭ്യാസ നയം നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

Tags:    
News Summary - Vedas, Ramayana, Gita should be taught in schools of Uttarakhand: Education Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.