ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ജെ.ഡി.എസുമായി സഖ്യമുണ്ടാക്കാതെ മത്സരിച്ചിരുന്നുവെങ്കിൽ കോൺഗ്രസ് 16 സീറ്റെങ്കിലും നേടുമായിരുന്നെന്ന് വീരപ്പ മൊയ് ലി. ജെ.ഡി.എസുമായി സഖ്യമുണ്ടാക്കിയത് അബദ്ധമായിരുന്നെന്നും മുൻ കേ ന്ദ്രമന്ത്രി കൂടിയായ വീരപ്പ മൊയ് ലി പറഞ്ഞു.
താൻ മത്സരിച്ച ചിക്കബല്ലാപൂർ മണ്ഡലത്തിൽ മാത്രമല്ല, മറ്റ് നിരവധി മണ്ഡലങ്ങളിലും വിജയിക്കാൻ കഴിയുമായിരുന്നു. സഖ്യത്തിൽനിന്ന് ഗുണമൊന്നും ലഭിച്ചില്ലെന്ന് പറഞ്ഞ വീരപ്പ മൊയ് ലി, സ്വന്തം ആളുകൾ തന്നെ സഖ്യം കാരണം വോട്ട് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി. ചിക്കബല്ലാപൂരിൽ ബി.ജെ.പിയുടെ ബി.എൻ. ബച്ചെ ഗൗഡ 1,82,110 വോട്ടുകൾക്കാണ് വീരപ്പ മൊയ് ലിയെ പരാജയപ്പെടുത്തിയത്.
കർണാടകയിൽ കോൺഗ്രസിനെ അടിമുടി നവീകരിക്കാനുണ്ട്. ജെ.ഡി.എസുമായി ചേർന്നുപോകുന്നത് പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ദയനീയ പ്രകടനമാണ് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം കാഴ്ചവെച്ചത്. ബി.ജെ.പി 25 സീറ്റ് നേടിയപ്പോൾ വെറും രണ്ട് സീറ്റ് നേടാൻ മാത്രമേ സഖ്യത്തിന് കഴിഞ്ഞുള്ളൂ. ബി.ജെ.പി പിന്തുണയിൽ മാണ്ഡ്യയിൽ മത്സരിച്ച സുമലതയും വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.