ന്യൂഡൽഹി: പുതിയ ലോക്സഭയുടെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്ന ഇടക്കാല സ്പ ീക്കറായി (പ്രോ ടെം സ്പീക്കർ) മധ്യപ്രദേശിൽ നിന്നുള്ള ബി.ജെ.പി അംഗം ഡോ. വീരേന്ദ്രകുമാ റിനെ നിശ്ചയിച്ചു. പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുേമ്പാഴും പുതിയ സ്പീക്കറെ തെര ഞ്ഞെടുക്കുേമ്പാഴും സഭയിൽ അധ്യക്ഷത വഹിക്കുകയാണ് പ്രോ ടെം സ്പീക്കറുടെ ചുമതല.
17 ാം ലോക്സഭയിൽ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന ബഹുമതി മേനക ഗാന്ധിക് കാണ്. മേനകയെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്താത്തത് സ്പീക്കറോ പ്രോ ടെം സ്പീക്കറോ ആക്കാൻ വേണ്ടിയാണെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ, മേനകയെ തഴഞ്ഞ് തൊട്ടടുത്ത സീനിയറായ വീരേന്ദ്രകുമാറിനെ സ്പീക്കറാക്കുകയാണ് പാർലമെൻററികാര്യ മന്ത്രാലയം ചെയ്തത്.
കഴിഞ്ഞ മന്ത്രിസഭയിൽ വനിത-ശിശുക്ഷേമ വകുപ്പ് സഹമന്ത്രിയായിരുന്ന വീരേന്ദ്രകുമാർ 6.72 ലക്ഷം വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ഏഴാം തവണ ലോക്സഭയിൽ എത്തുന്നത്. ’96ലാണ് ആദ്യം എം.പിയായത്. 65കാരനായ വീരേന്ദ്രകുമാർ പിഎച്ച്.ഡി ബിരുദധാരിയാണ്. ആർ.എസ്.എസ് പശ്ചാത്തലത്തിൽനിന്ന് രാഷ്ട്രീയത്തിലെത്തി. അടിയന്തരാവസ്ഥയിൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്.
ഇൗ മാസം 17നാണ് ലോക്സഭ സമ്മേളനം തുടങ്ങുന്നത്. ആദ്യ രണ്ടു ദിവസം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. 19ന് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കും. 20ന് പാർലമെൻറിെൻറ സെൻട്രൽ ഹാളിൽ രാഷ്്ട്രപതി രാംനാഥ് കോവിന്ദ് ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളെ അഭിസംബോധന ചെയ്യും. ജൂലൈ 26 വെര നീളുന്ന പാർലമെൻറ് സമ്മേളനത്തിൽ ജൂലൈ അഞ്ചിന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. തൊട്ടു തലേന്നാണ് സാമ്പത്തിക സർവേ പാർലമെൻറിൽ വെക്കുന്നത്.
അടുത്തയാഴ്ച പാർലമെൻറ് സമ്മേളിക്കാനിരിക്കേ, കേന്ദ്ര മന്ത്രിസഭാംഗങ്ങളുടെ ആദ്യയോഗം ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരും. പാർലമെൻറ് സമ്മേളനം സമാധാനപരമാക്കുന്നതിന് 16ന് സർക്കാർ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.