photo: conservationindia.org

നാഗർഹോള കടുവസ​​ങ്കേതം വഴി പോകുന്ന വാഹനങ്ങൾക്ക്​ പ്ര​വേശന ഫീസ്​

​ബംഗളൂരു: നാഗർഹോള ദേശീയ കടുവസ​​ങ്കേതത്തിന്‍റെ പരിധിയിലൂടെ കടന്നുപോകുന്ന അന്തർസംസ്ഥാന വാഹനങ്ങൾക്ക്​ കർണാടക പ്ര​വേശന ഫീസ്​ ഈടാക്കിത്തുടങ്ങി. കർണാടക വനംവന്യജീവി വകുപ്പിന്‍റേതാണ്​ പുതിയ തീരുമാനം.

ഇതുപ്രകാരം കുടക്​ -മൈസൂർ അതിർത്തിയായ ആനചൗക്കൂർ ചെക്ക്​പോസ്റ്റിലും വയനാട്-മൈസൂർ അതിർത്തിയായ ബാവലി ചെക്ക്​പോസ്റ്റിലും ഫെബ്രുവരി ഒന്നുമുതൽ പ്രവേശനഫീസ്​ ഈടാക്കിത്തുടങ്ങി. ചെറുവാഹനങ്ങൾക്ക്​ 20 രൂപയും ലോറി, ബസ്​ എന്നിവക്ക്​ 50 രൂപയുമാണ്​ ഫീസ്​ ഈടാക്കുന്നത്​. പാർക്കിങിന്​ ചെറിയ വാഹനങ്ങൾക്ക്​ 50 രൂപയും വലിയ വാഹനങ്ങൾക്ക്​ 100 രൂപയും ഈടാക്കും.

റോഡുമായി ബന്ധ​പ്പെട്ട വികസനത്തിനും പ്രദേശത്തെ ശുചിത്വം നിലനിർത്തുന്നതിനുമായാണ് പുതുതായി​ പ്രവേശന ഫീസ്​ ഈടാക്കുന്നതെന്ന്​ അധികൃതർ പറയുന്നു.

Tags:    
News Summary - Vehicles fee at Nagarahole Tiger Sanctuary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.