ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസിയുടെ (സി.ബി.െഎ) ഉന്നത സ്ഥാനത്തിരുന്ന് സി.ബി.െഎ ഡയറക്ടർ അലോക് വർമയും സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയും പൂച്ചകളെ പോലെ കടികൂടുകയാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. കൈക്കൂലിക്കേസിനെ തുടർന്ന് കേന്ദ്രം നിർബന്ധിത അവധിനൽകി ചുമതലയിൽനിന്ന് മാറ്റി നിർത്തിയതിനെ ചോദ്യം ചെയ്ത് അലോക് വർമ നൽകിയ ഹരജിയിൽ വാദം കേൾക്കവേയാണ് കേന്ദ്ര സർക്കാർ ഇരുവർക്കുമെതിരെ തിരിഞ്ഞത്.
അലോക വർമ, അദ്ദേഹത്തിെൻറ കീഴുദ്യോഗസ്ഥൻ, സി.ബി.െഎ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന എന്നിവരെയായിരുന്നു നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചത്. ഇരു ഉദ്യോഗസ്ഥരും പരസ്യമായി പരസ്പരം അഴിമതിയാരോപണങ്ങൾ നടത്തിയിരുന്നു. ഇത് സി.ബി.െഎയുടെ യശസ്സിനെയും വിശ്വാസ്യതയെയും ബാധിക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞു.
ഇരുവരും തമ്മിലുള്ള പോര് സർക്കാർ കണ്ടുകൊണ്ടിരിക്കുകയാണ്. അവർ പൂച്ചകളെ പോലെ തല്ലുകൂടുകയാണ്. ഇൗ സാഹചര്യത്തിൽ രാജ്യത്തിെൻറ സുപ്രധാന അന്വേഷണ ഏജൻസിയുടെ മുതിർന്ന രണ്ട് ഉദ്യോഗസ്ഥർ തമ്മിലുള്ള കലഹം പരിഹരിക്കാൻ കേന്ദ്ര ഇടപെടൽ അത്യാവശ്യമായി വന്നുവെന്നും അറ്റോർണി ജനറൽ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. സി.ബി.െഎക്കുള്ള പൊതുവിശ്വാസ്യത തിരിച്ചുപിടിക്കാനാണ് കേന്ദ്രത്തിെൻറ ശ്രമമെന്നും കെ.കെ വേണുഗോപാൽ കോടതിയിൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.