ന്യൂഡൽഹി: ഡൽഹി വംശഹത്യയുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ ഡൽഹി പൊലീസിനെ വീണ്ടും രൂക്ഷമായി വിമർശിച്ച് വിചാരണ കോടതി.
പാതിവെന്ത കുറ്റപത്രങ്ങളാണ് പൊലീസ് സമർപ്പിക്കുന്നതെന്നും അന്വേഷണത്തിെൻറ നിലവാരം അങ്ങേയറ്റം മോശമാണെന്നും ഉത്തരവിൽ തുറന്നടിച്ചു.
അന്വേഷണത്തിൽ യുക്തിസഹമായ തീർപ്പിലെത്തിക്കാൻ ഡൽഹി പൊലീസിന് കഴിയുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ വിഡിയോ കോൺഫറൻസിലൂടെ പോലും വിചാരണക്ക് ഹാജരാകുന്നില്ലെന്നും അഡീഷനൽ സെഷൻസ് ജഡ്ജി വിനോദ് യാദവ് കുറ്റപ്പെടുത്തി.
കുറ്റപത്രം സമർപ്പിച്ചശേഷം കോടതിയിൽ എസ്.എച്ച്.ഒയോ അന്വേഷണ മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനോ വരുന്നില്ല. കേസ് തീർപ്പിലെത്തിക്കാൻ എന്താണ് വേണ്ടതെന്നതിെന കുറിച്ച് അവർക്ക് ബോധവുമില്ല. കേസ് തീർപ്പാക്കാത്തതുമൂലം പ്രതികളാക്കപ്പെട്ട നിരവധി പേർ ജയിലുകളിൽ തുടരേണ്ട സാഹചര്യമാണെന്നും വിചാരണ കോടതി ചൂണ്ടിക്കാട്ടി.
കോടതിയുടെ ആശങ്ക തങ്ങൾ കണക്കിലെടുക്കുന്നതായി ഡൽഹി പൊലീസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.