ലക്നൗ: 'സമാജ്വാദി പാർട്ടിയുടെ മുതിർന്ന നേതാവ് മുലായം സിങ് യാദവ് അന്തരിച്ചു. ശനിയാഴ്ച രാത്രി ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിൽ വെച്ചായിരുന്നു അന്ത്യം...'എന്നുതുടങ്ങുന്ന വാർത്തകണ്ടവരെല്ലാം ഒരു നിമിഷം ഞെട്ടി. ദേശീയ മാധ്യമങ്ങളിൽ അധികവും മുലായം സിങ്ങിെൻറ ചിത്രമില്ലാതെ വാർത്ത കൊടുത്തതോടെ പലരും മരിച്ചത് ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രി കൂടിയായ മുലായം സിങ് ആണെന്ന് തെറ്റിദ്ധരിച്ചു. സമൂഹമാധ്യമങ്ങളിൽ ചിലർ അതേറ്റുപിടിച്ചു.
പിന്നെയാണ് കാര്യം മനസ്സിലായത്. മരിച്ചത് ഉത്തർപ്രദേശിലെ സമാജ് വാദി പാർട്ടിയുടെ മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ മുലായം സിങ് യാദവാണ്. സമാജ്വാദി പാർട്ടിയുടെ സമുന്നത നേതാക്കളിലൊരാളായ മുലായം സിങ്ങുമായി പേരിൽ മാത്രമായിരുന്നില്ല, ജീവിതത്തിലും അടുത്ത ബന്ധമുണ്ടായിരുന്നു. പിതാവിെൻറ സുഹൃത്ത് കൂടിയായ മുലായം സിങ്ങിന് ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് ആദരാഞ്ജലി അർപ്പിച്ചു.
ദീർഘകാലത്തെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുള്ള മുലായം മൂന്നുപ്രാവശ്യം എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.