അഗർത്തല: ബംഗ്ലാദേശിൽ ദുർഗാപൂജക്കിടെയുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് ത്രിപുരയിൽ നടത്തിയ റാലിക്കിടെ വ്യാപക ആക്രമണം. വി.എച്ച്.പി,ആർ.എസ്.എസ്, ബജ്രംഗദൾ തുടങ്ങിയ സംഘടനകൾ നടത്തിയ റാലിക്കിടെയാണ് അക്രമമുണ്ടായത്. മുസ്ലിം വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ വ്യാപക ആക്രമണമുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അഗർത്തല, ഉദയ്പൂർ, കൃഷ്ണനഗർ, ധർമ്മനഗർ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്.
ഉദയ്പൂരിൽ പ്രതിഷേധിക്കാനെത്തിയ വി.എച്ച്.പി പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. മൂന്ന് െപാലീസുകാർക്ക് സംഭവത്തിൽ പരിക്കേറ്റു. പ്രതിഷേധക്കാരിലൊരാൾക്കും പരിക്കേറ്റതായി ത്രിപുര ഇൻസ്പെക്ടർ ജനറൽ അരിനാദം നാഥ് പറഞ്ഞു. വി.എച്ച്.പി മാർച്ചിനിടെ ആക്രമണമുണ്ടാവുമെന്ന വിവരത്തെ തുടർന്ന് മാർച്ച് തടയാനെത്തിയപ്പോഴാണ് പൊലീസിന് നേരെ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അനിഷ്ട സംഭവങ്ങളെ തുടർന്ന് ത്രിപുരയുടെ വിവിധയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് ത്രിപുരയിൽ നടത്താനിരുന്ന ബംഗ്ലാദേശ് ഫിലം ഫെസ്റ്റിവൽ മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.