മുനവർ ഫാറൂഖിയുടെ ഡൽഹിയിലെ പരിപാടിക്കെതിരെ വിശ്വ ഹിന്ദു പരിഷത്ത്

ന്യൂഡൽഹി: പ്രമുഖ സ്റ്റാൻഡപ് കൊമേഡിയൻ മുനവർ ഫാറൂഖിയുടെ പരിപാടിക്കെതിരെ എതിർപ്പുമായി വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി). ആഗസ്റ്റ് 28ന് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നടക്കുന്ന പരിപാടിക്കെതിരെയാണ് വി.എച്ച്.പി. രംഗത്തെത്തിയത്.

ഡൽഹിയിലെ പരിപാടി റദ്ദാക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് കമീഷണർ സഞ്ജയ് അറോറക്ക് വി.എച്ച്.പി ഡൽഹി അധ്യക്ഷൻ സുരേന്ദ്ര കുമാർ ഗുപ്ത കത്തയച്ചു. ആഗസ്റ്റ് 28ന് ഉച്ചക്ക് 2 മുതൽ 9.30വരെ കേദാർനാഥ് സാഹ്നി ഓഡിറ്റോറിയത്തിലെ ഡോ. എസ്.പി.എം. സിവിക് സെന്‍ററിലാണ് ഫാറൂഖിയുടെ പരിപാടി നടക്കുക.

ആഗസ്റ്റ് 21ന് ഹിന്ദുത്വവാദികളുടെ കടുത്ത പ്രതിഷേധത്തിനിടയിലും ഹൈദരാബാദിൽ മുനവർ ഫാറൂഖി പരിപാടി അവതരിപ്പിച്ചിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് ഒന്നര മണിക്കൂർ നീണ്ട പരിപാടി ഫാറൂഖി അവതരിപ്പിച്ചത്. പരിപാടിക്കെതിരെ പ്രതിഷേധവുമായി വേദിയിലെത്തിയ 50ഓളം തീവ്രഹിന്ദുത്വ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അതേസമയം, ആഗസ്റ്റ് 20ന് ബംഗളൂരുവിൽ നടത്താനിരുന്ന ഫാറൂഖിയുടെ പരിപാടി അവസാന നിമിഷം റദ്ദാക്കിയിരുന്നു. അന്ന് വേദിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച ഘോഷ്മഹൽ മണ്ഡലം ബി.ജെ.പി എം.എൽ.എയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

മുംബൈയിലും ബംഗളൂരുവിലും ഫാറൂഖിയുടെ പരിപാടി ഹിന്ദുത്വ ഭീഷണിയെ തുടർന്ന് റദ്ദാക്കിയിരുന്നു. തുടർന്നാണ് ടി.ആർ.എസ് വർക്കിങ് പ്രസിഡന്‍റും സംസ്ഥാന മന്ത്രിയുമായ കെ.ടി. രാമറാവു അദ്ദേഹത്തെ പരിപാടി അവതരിപ്പിക്കാനായി ഹൈദരാബാദിലേക്ക് ക്ഷണിച്ചത്.

ഹിന്ദു വികാരങ്ങളെ ഫാറൂഖി ഇകഴ്ത്തിയെന്നും രാമനെയും സീതയെയും പറ്റി മോശം പരാമർശം നടത്തിയെന്നുമാണ് ഹിന്ദുത്വവാദികളുടെ ആരോപണം.

Tags:    
News Summary - VHP against stand-up comedian Munawar Faruqui's show on August 28th in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.