ന്യൂഡൽഹി: അമേരിക്കൻ ചാരസംഘടനയായ സി.െഎ.എയുടെ രേഖകളിൽ വിശ്വഹിന്ദു പരിഷത്, ബജ്റംഗ്ദൾ എന്നിവ മതതീവ്രവാദ സംഘടനകൾ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് വർഷം തോറും പുറത്തിറക്കുന്ന സി.െഎ.എ ആഗോള വിവര രേഖയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
ഇന്ത്യയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ നടക്കുന്ന ശ്രമങ്ങളിൽ ബജ്റംഗ്ദൾ, വി.എച്ച.്പി എന്നിവ പങ്കാളികളാണെന്ന് അതിൽ വിശദീകരിച്ചു. എന്നാൽ സാംസ്ക്കാരിക, ദേശീയ സംഘടനകളാണ് വി.എച്ച്.പിയും ബജ്റംഗ്ദളുമെന്നാണ് അവയുടെ നേതാക്കൾ ഇതിനോട് പ്രതികരിച്ചത്.
ആഗോള തലത്തിൽ നടക്കുന്ന മിക്ക ഭീകര ചെയ്തികൾക്കും പിന്നിൽ സി.െഎ.എയാണ്. അത്തരക്കാരാണ് മറ്റുള്ളവർക്ക് തീവ്രവാദ മുദ്ര ചാർത്തുന്നതെന്ന് നേതാക്കൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.