ജയ്പുർ: പാർലമെന്റ് പാസാക്കിയ ദേശീയ ജുഡീഷ്യൽ നിയമന കമീഷൻ (എൻ.ജെ.എ.സി) നിയമം 2015ൽ സുപ്രീംകോടതി റദ്ദാക്കിയത് ലോക ജനാധിപത്യ ചരിത്രത്തിലെ സമാനതകളില്ലാത്ത സംഭവമാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. പാർലമെന്റിന്റെ പരമാധികാരവും സ്വയംഭരണാധികാരവും ജനാധിപത്യത്തിന്റെ അതിജീവനത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്നും ഇവയെല്ലാം എക്സിക്യൂട്ടിവിനും ജുഡീഷ്യറിക്കും വേണ്ടി വിട്ടുവീഴ്ച ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭയിലെയും രാജ്യസഭയിലെയും നിയമസഭകളിലെയും അധ്യക്ഷന്മാരുടെ സമ്മേളനമായ 83ാമത് ഓൾ ഇന്ത്യ പ്രിസൈഡിങ് ഓഫിസേഴ്സ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. ജഡ്ജിമാരുടെ നിയമനത്തിനുള്ള സുപ്രീംകോടതി കൊളീജിയത്തെ സർക്കാർ എതിർക്കുന്നതിനിടെയാണ് ഉപരാഷ്ട്രപതിയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.