ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ എം.പിമാർ പ്രാദേശിക വികസന നിധിയിൽനിന്ന് കുറഞ്ഞത് ഒരു കോടി രൂപയെങ്കിലും കേന്ദ്രത്തിന് സംഭാവന ചെയ്യണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. എം.പിമാർക്കയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് സർക്കാരും വിവിധ കമ്പനികളും സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് കത്തിൽ വിവരിച്ചു. മഹാമാരിയെ നേരിടാൻ സാമ്പത്തിക, ഭൗതിക, മനുഷ്യ വിഭവങ്ങൾ വൻതോതിൽ ആവശ്യമുണ്ട്. ഇക്കാര്യത്തിൽ എംപിമാരുടെ സംഭാവന രാജ്യത്തിന് ഏറെ സഹായികമാകും. ആദ്യഘട്ടമെന്ന നിലയിൽ 2020-21 സാമ്പത്തിക വർഷത്തേക്കുള്ള എം.പി.എൽ.ഡി ഫണ്ടിൽനിന്ന് കുറഞ്ഞത് ഒരു കോടി രൂപയെങ്കിലും കേന്ദ്രത്തിനായി നീക്കിവെക്കണം -കത്തിൽ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് ഉപരാഷ്ട്രപതിയുടെ ഒരു മാസത്തെ ശമ്പളം വെള്ളിയാഴ്ച സംഭാവന ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.