കുരുക്ഷേത്ര: ഹരിയാനയിൽ പ്രവർത്തകരുടെ കൈകളിൽ ചവിട്ടി നടന്ന് ബി.ജെ.പി നേതാവ്. നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പെഹോവ മണ്ഡലത്തിലെ സ്ഥാനാർഥി കൂടിയായ ഡി.ഡി ശർമ എന്നറിയപ്പെടുന്ന ജയ് ഭഗവാൻ ശർമയാണ് പാർട്ടി പ്രവർത്തകരെ 'അനുഗ്രഹിക്കാൻ' വേണ്ടി അവരുടെ കൈകളിൽ ചവിട്ടി നടന്നത്. സംഭവത്തിന്‍റെ വിഡിയോ വൈറലായതിന് ശേഷം വലിയ വിമർശനമാണ് ഉയരുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് ജയ് ഭഗവാൻ ശർമ എത്തിയപ്പോൾ ചില പാർട്ടി പ്രവർത്തകർ നിലത്ത് മുട്ടുകുത്തി ഇരുന്ന് നടക്കാൻ വേണ്ടി കൈകൾ വെച്ച് കൊടുക്കുകയായിരുന്നു. കൈകളിലൂടെ നടക്കുമ്പോൾ ശർമ വീഴാതിരിക്കാൻ സമീപത്തുള്ളവർ സഹായിക്കുന്നതും വിഡിയോയിൽ കാണാം.
ആം ആദ്മി പാർട്ടിയുടെ ഗെഹൽ സിങ് സന്ധുവും കോൺഗ്രസിൻ്റെ മന്ദീപ് ചാത്തയുമാണ് മണ്ഡലത്തിൽ ജയ് ഭഗവാൻ ശർമയുടെ പ്രധാന എതിരാളികൾ. ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐ.എൻ.എൽ.ഡി), ജനനായക് ജനതാ പാർട്ടി (ജെ.ജെ.പി) എന്നിവയുൾപ്പെടെയുള്ള പ്രാദേശിക പാർട്ടികളും കുരുക്ഷേത്ര ജില്ലയിൽ സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ മത്സരിക്കുന്നുണ്ട്. ഒക്‌ടോബർ അഞ്ചിനാണ് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.