കൊല്‍ക്കത്ത: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ റാലിക്ക് ശേഷം കൊല്‍ക്കത്ത നഗരത്തില്‍ ക ലാപം അഴിച്ചുവിട്ടത് ബി.ജെ.പി പ്രവര്‍ത്തകരായിരുന്നുവെന്നും അതിനുള്ള മുന്നൊരുക്കങ ്ങള് റാലിക്ക് മുമ്പെ നടത്തിയിരുന്നുവെന്നും വെളിപ്പെടുത്തൽ. അക്രമം ബി.ജെ.പി ആസൂത്രണ ം ചെയ്തതായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച് തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച വിഡിയോകളിൽ ഇതുസംബന്ധിച്ച വ്യക്തമായ തെളിവാണുള്ളത്.
ഇതിൽ ഏറ്റവും ശ്രദ്ധേയം ബംഗാളിലെ ബി.ജെ.പി നേതാവ് രാകേഷ് സിങ് നടത്തുന്ന ആഹ്വാനമാണ്. 24 ക്രിമിനല്‍ കേസുകളിൽ പ്രതിയായ രാകേഷ് സിങ്, അമിത് ഷായുടെ റാലിക്കായി വാട്ട്സ് ആപ് ഗ്രൂപ്പുണ്ടാക്കി കലാപാഹ്വാനം നടത്തിയത് ബി.ജെ.പിയെ ശരിക്കും വെട്ടിലാക്കിയിരിക്കുകയാണ്. ‘നമ്മുടെ വാട്ട്സ് ആപ് ഗ്രൂപ്പിലെ എല്ലാവരും നാളെ എന്ത് വില കൊടുത്തും സംഘര്ഷത്തിനിറങ്ങണം’’ എന്ന് ആവശ്യപ്പെട്ടുള്ള വിഡിയോ അമിത് ഷായുടെ റാലിയുടെ തലേന്നാണ് രാകേഷ് സിങ് ഗ്രൂപ്പിലിട്ടത്.
‘‘അമിത് ഷാക്ക് നാളെ ഒരു പരിപാടിയുണ്ട്. റോഡ് ഷോ. നിങ്ങള്‍ക്ക് അതില്‍ പ്രധാന റോളാണുള്ളത്. പൊലീസിനെയും തൃണമൂല്‍ ഗുണ്ടകളെയും നേരിടാന്‍ എട്ടടി നീളമുള്ള ദണ്ഡുകളുമായി വരണം. നിങ്ങളെയൊക്കെ ഈ വാട്സ് ആപ് ഗ്രൂപ്പില്‍ ചേര്‍ത്തത് എന്തിനാണെന്നറിയാമല്ലോ. അല്ലെങ്കിൽ എല്ലാവരെയും പുറത്തിടും’’ -53 സെക്കൻഡ് വിഡിയോയിൽ രാകേഷ് സിങ് പറയുന്നു.
ബി.ജെ.പി നടത്തിയ കലാപത്തിെൻറ ആസൂത്രണം പൊളിഞ്ഞതോടെ, വിഡിയോ തേൻറതാണെങ്കിലും ശബ്ദത്തിൽ കൃത്രിമം നടന്നിട്ടുണ്ട് എന്ന വിശദീകരണവുമായി രാകേഷ് സിങ്ങിനെ പാര്‍ട്ടി രംഗത്തിറക്കി. കൊടികെട്ടാനുള്ള വടികളുടെ കാര്യമാണ് പറഞ്ഞതെന്നാണ് രാകേഷിെൻറ ന്യായീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.