അപകടകരമായി ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാവ് അറസ്റ്റിൽ

മുംബൈ: രണ്ട് പെൺകുട്ടികൾക്കൊപ്പം ബൈക്ക് സ്റ്റണ്ട് നടത്തിയ 24 കാരനെ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. ബൈക്ക് സ്റ്റണ്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് ആൻറോപ്പ് ഹിൽ, വഡാല ടി.ടി പൊലീസ് സ്റേറഷനുകളിൽ യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

അടുത്തിടെയാണ് രണ്ട് പെൺകുട്ടികളുമായി പ്രതി തന്റെ ബൈക്കിൽ അപകടകരമായ രീതിയിൽ സ്റ്റണ്ട് നടത്തുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. നഗരത്തിലെ ബാന്ദ്ര കുർള കോംപ്ലക്‌സ് (ബി.കെ.സി) ഏരിയയിലാണ് സംഭവം നടന്നത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമം, മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Video Of Mumbai Man's Bike Stunt With 2 Girls Goes Viral, Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.