മുംബൈ: ഗുണനിലവാരമില്ലാത്ത ഭക്ഷണം വിളമ്പിയതിന് കാറ്ററിംഗ് സർവീസ് മാനേജരെ ഏകനാഥ് ഷിൻഡെ വിഭാഗം ശിവസേന എം.എൽ.എ സന്തോഷ് ബംഗാർ മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിൽ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി തൊഴിലാളികൾക്ക് നൽകുന്ന ഭക്ഷണം ഗുണനിലവാരമില്ലാത്തതിന്റെ പേരിലാണ് എം.എൽ.എ സന്തോഷ് ബംഗാർ മാനേജരെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്യുന്നതെന്ന് വീഡിയോയിൽ കാണാം.
ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്നാണ് താൻ അവിടേക്ക് പോയതെന്നും ബംഗാർ അവകാശപ്പെടുന്നു. ജൂലൈയിൽ മഹാരാഷ്ട്ര നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിന് മിനിറ്റുകൾക്ക് മുമ്പാണ് ഹിംഗോളിയിൽ നിന്നുള്ള ശിവസേന എം.എൽ.എ സന്തോഷ് ബംഗാർ ഷിൻഡെയുടെ ക്യാമ്പിൽ ചേർന്നത്. തുടർന്നാണ് സേന നേതൃത്വം ഹിംഗോലി ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ബംഗാറിനെ നീക്കിയത്.
2019ലെ സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പിൽ ഹിംഗോളിയിലെ കലംനൂരിയിൽ നിന്ന് വിജയിച്ച ബംഗാർ, മഹാരാഷ്ട്രയിലെ പരിസ്ഥിതി മോശമായെന്നും, ഷിൻഡെയുടെ ക്യാമ്പിലുള്ള എല്ലാ എം.എൽ.എമാരും ശിവസേനയിലേക്ക് മടങ്ങിവരണമെന്നും ഉദ്ധവ് താക്കറെ അവരോട് ക്ഷമിക്കുമെന്നും കരഞ്ഞുക്കൊണ്ട് പറയുന്ന ബംഗാറിന്‍റെ മറ്റൊരു വീഡിയോയും പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.