ലഖ്നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച മുൻ പൊലീസ് ഉദ്യോഗസ്ഥനെ നാടകീയമായി അറസ്റ്റ് ചെയ്ത് യു.പി പൊലീസ്. ആത്മഹത്യപ്രേരണ കേസിലാണ് അറസ്റ്റ്. മുൻ ഐ.പി.എസ് ഓഫീസറായ അമിതാഭ് താക്കൂറിനെയാണ് ലഖ്നോവിലെ വസതിയിലെത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പുതിയ രാഷ്ട്രീപാർട്ടിയുടെ പ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കകമാണ് അമിതാഭിെൻറ അറസ്റ്റ് എന്നതും ശ്രദ്ധേയമാണ്. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അമിതാഭിനെതിരെ പ്രാഥമിക അന്വേഷണത്തിൽ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും തുടർന്നാണ് അറസ്റ്റുണ്ടായതെന്നുമാണ് യു.പി പൊലീസ് വ്യക്തമാക്കുന്നത്. പൊലീസ് നടപടിയുടെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. വിഡിയോയിൽ കേസിെൻറ എഫ്.ഐ.ആർ കാണാതെ താൻ പൊലീസ് ജീപ്പിൽ കയറില്ലെന്ന് അമിതാഭ് പറയുന്നുണ്ട്.
ഇക്കഴിഞ്ഞ മാർച്ചിൽ ആഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശപ്രകാരം അമിതാഭ് നിർബന്ധിത വിരമിക്കലിന് വിധേയനായിരുന്നു. 2015ൽ സമാജ്വാദി പാർട്ടി സർക്കാറും അമിതാഭിനെ സസ്പെൻഡ് ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവിൽ നിന്ന് ഭീഷണിയുണ്ടെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു സസ്പെൻഷൻ. ആഗസ്റ്റ് 16ന് സുപ്രീംകോടതി ഗേറ്റിന് മുന്നിൽ സുഹൃത്തിനൊപ്പം തീകൊളുത്തുകയും പിന്നീട് ആശുപത്രിയിൽവെച്ച് മരിക്കുകയും ചെയ്ത 24കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമിതാഭ് താക്കൂറിനെ യു.പി പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
2019ൽ ബി.എസ്.പി എം.പിയായ അതുൽ തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതി യുവതി നൽകിയിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ട് മുമ്പുള്ള വിഡിയോയിൽ അമിതാഭ് താക്കുർ ഉൾപ്പടെയുള്ളവർക്കെതിരെ യുവതി ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. അതേസമയം, ജനാധിപത്യവിരുദ്ധമായാണ് യോഗി സർക്കാർ അമിതാഭ് താക്കൂറിനെ അറസ്റ്റ് ചെയ്തതതെന്ന് അദ്ദേഹത്തിെൻറ ഭാര്യ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.