ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഔദ്യോഗിക വസതി പുതുക്കിപ്പണിതതുമായി ബന്ധപ്പെട്ട് ഇതുവരെ 52.71 കോടി രൂപ ചെലവഴിച്ചെന്ന് ഡൽഹി ലഫ്. ഗവർണർ നിയോഗിച്ച വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
33.49 കോടി രൂപ അദ്ദേഹത്തിന്‍റെ വസതി പുതുക്കുന്നതിനും 19.22 രൂപ വീടിനോട് ചേർന്നുള്ള ഓഫിസിനും ചെലവഴിച്ചെന്ന് പൊതുമരാമത്ത് രേഖകളിൽ പറയുന്നതായി വിജിലൻസ് ഡയറക്ടർ ലഫ്.ഗവർണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
1942-43ൽ നിർമിച്ചതാണ് മുഖ്യമന്ത്രിയുടെ വസതി. ഇത് പൂർണമായും പൊളിച്ചുപണിയണമെന്ന് പൊതുമരാമത്ത് നിർദേശം വെച്ചിട്ടുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.