വിജയ്​ മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കണമെന്ന്​ കോടതി

ന്യൂഡൽഹി: സാമ്പത്തിക ക്രമക്കേടിൽ ലണ്ടനിൽ കഴിയുന്ന വ്യവസായി വിജയ്​ മല്യയെ പ്രഖ്യാപിത കുറ്റവാളിയായി വിളംബരം ചെയ്യണമെന്ന്​ ഡൽഹി കോടതി. വിദേശനാണ്യ വിനിമയ ചട്ടലംഘനം നടത്തിയ മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കുന്നതിന്​ വേണ്ട നടപടികൾ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ട്രേറ്റ്​ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ്​ മെട്രോപൊളിറ്റൻ മജിസ്​ട്രേറ്റ്​ ദീപക്​ ഷെഹ്​റാവത്താണ്​ ഇതു സംബന്ധിച്ച നടപടികൾ കൈകൊള്ളണമെന്ന്​ ഇ.ഡിക്ക്​ നിർദേശം നൽകിയത്​. അവസാന അവസരമെന്ന നിലയിൽ ഡിസംബർ 18 ന്​ മുമ്പ്​ വിജയ്​ മല്യ കോടതിക്ക്​ മു​ന്നിൽ ഹാജരാകണമെന്നും ​ഉത്തരവിട്ടിട്ടുണ്ട്​. 

മല്യക്കെതിരെ കാലപരിധി നിശ്ചയിക്കാത്ത ജാമ്യമില്ലാ വാറണ്ട്​ പുറപ്പെടുവിച്ചിരുന്നുവെന്നും എന്നാൽ നടപ്പിലാകാതെ തിരി​ച്ചയക്കുകയാണുണ്ടായതെന്നും അദ്ദേഹത്തിനെതിരെ മറ്റു നടപടികളെടുക്കാൻ ഏജൻസിക്ക്​ കഴിയില്ലെന്നും എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ട്രേറ്റിന്​ വേണ്ടി ഹാജരായ പബ്ലിക്​ പ്രോസിക്യൂട്ടർ എൻ.കെ മാത്ത കോടതിയിൽ അറിയിച്ചു. 

ഏപ്രിൽ 12 നാണ്​ വിജയ്​ മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്​ പുറപ്പെടുവിച്ചത്​. കാലാവധിയില്ലാത്ത വാറണ്ട്​ ആയിരുന്നിട്ടും മല്യ തിരിച്ചെത്തുകയോ കോടതിയിലെത്തുകയോ ചെയ്​തില്ല. കോടതിയലക്ഷ്യം ഉൾപ്പെടെ നിരവധി കേസുകൾ മല്യക്കെതിരെ ഉണ്ടായിട്ടും അദ്ദേഹത്തെ തിരിച്ചെത്തിക്കാനോ കോടതിയിൽ ഹാജരാക്കാനോ കഴിഞ്ഞിട്ടില്ല.

 മല്യ കഴിഞ്ഞ സെപ്​തംബറിൽ ലണ്ടനിലെ കോടതിയിൽ ഹാജരാവുകയും ഇന്ത്യയിലേക്ക്​ തിരിച്ചു മടങ്ങാൻ കഴിയില്ലെന്ന്​ വ്യക്തമാക്കുകയും ചെയ്​തിരുന്നു.
കിങ്​ഫിഷൻ ഗ്രൂപ്പി​​െൻറ മേധാവിയായിരുന്ന മല്യ ലണ്ടനിൽ നടന്ന ഫോർമുല വൺ ​ലോക ചാമ്പ്യൻഷിപ്പിൽ കമ്പനി ലോഗോ പരസ്യമായി നൽകുന്നതിന്​ 2 ലക്ഷം യു.എസ്​ ഡോളർ റിസർവ്​ ബാങ്കി​​െൻറ അനുമതിയില്ലാരെ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ച്​ കൈമാറിയെന്നാണ്​ കേസ്​. യൂറോപ്യൻ രാജ്യങ്ങളിൽ 1996,1997,1998 എന്നീ വർഷങ്ങളിലായി നടന്ന ഫോർമുല വൺ ചാമ്പ്യൻഷിപ്പ്​ മത്സരങ്ങളിലും കിങ്​ഫിഷർ ബ്രാൻഡി​​െൻറ പ്രചരാണാർത്ഥം ഇതേ രീതിയിൽ മല്യ പണം കൈമാറിയിരുന്നു.

Tags:    
News Summary - Vijay Mallya to be declared proclaimed offender; Court asks him to appear by December 18- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.