ന്യൂഡൽഹി: മദ്യ വ്യവസായി വിജയ് മല്യക്കെതിരെ ഡൽഹി ഹൈേകാടതി ജാമ്യമില്ലാ വാറണ്ട് പുറപ്പിടുവിച്ചു. നിരന്തരം കോടതി ഉത്തരവുകൾ അവഗണിച്ചതിനും ഫെറ നിയമം ലംഘിച്ചതിനുമാണ് കോടതിയുടെ നടപടി. വിജയ് മല്യക്ക് രാജ്യത്തെ നിയമങ്ങളോട് അൽപം പോലും ബഹുമാനമില്ലെന്നും ഇന്ത്യയിലേക്ക് തിരിച്ചു വരാൻ മല്യക്ക് ഉദ്ദേശമില്ലെന്നും കോടതി പറഞ്ഞു. ഇന്ത്യയിലേക്ക് തിരിച്ചുവരാൻ ഉദ്ദേശിക്കുന്നതായി മല്യ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ പ്രവൃത്തികൾ ഇതിന് വിരുദ്ധമാണ്.
പാസ്പോർട്ട് ഇല്ലാത്തതിനാൽ വ്യക്തിപരമായി കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്നായിരുന്നു മല്യയുടെ വാദം. എന്നാൽ, യാത്രാരേഖകൾ നൽകാൻ തയാറാണെന്ന് എൻഫോഴ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു.
സുപ്രീം കോടതി കഴിഞ്ഞ ആഴ്ച ഡിയാഗോയിൽ നിന്ന് സ്വീകരിച്ച 40 മില്യൺ ഡോളറിെൻറതുൾപ്പടെയുള്ള സ്വത്ത് വിവരം വെളിപ്പെടുത്തുന്നതിനായി വിജയ് മല്യക്ക് നാലാഴ്ചത്തെ സമയമനുവദിച്ചിരുന്നു. ഇേപ്പാൾ ഇന്ത്യയിലെ വിവിധ ബാങ്കുകളിലായി വിജയ് മല്യക്ക് എകദേശം 9000 കോടി രൂപയുടെ ബാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.
8000 കോടി രൂപയോളം വില മതിക്കുന്ന വിജയ് മല്യയുടെ സ്വത്തുവകകൾ ഇപ്പോൾ തന്നെ എൻഫോഴ്സമെൻറ് ഡയറക്ടേററ്റ് എറ്റെടുത്തു കഴിഞ്ഞതായാണ് വിവരം. 6,027 കോടിയുടെ വായ്പയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്െമൻറ് ഡയറക്ടേററ്റ് വിജയ് മല്യക്കെതിരെ പുതിയൊരു കേസുകൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.