ന്യൂഡൽഹി: വായ്പതട്ടിപ്പു കേസിൽപെട്ട് രാജ്യംവിട്ട വ്യവസായി വിജയ് മല്യയെ എന്നു തിരിച്ചെത്തിക്കാൻ കഴിയുമെന്ന് ഉത്തരം നൽകാനാകാതെ കേന്ദ്ര സർക്കാർ. കിങ്ഫിഷർ വിമാനകമ്പനിയുമായി ബന്ധപ്പെട്ട് 9000 കോടിയുടെ വായ്പ തിരിച്ചടക്കാതെ മുങ്ങിയ മല്യയെ വിട്ടുകിട്ടാൻ എല്ലാ ശ്രമവും നടത്തിവരുകയാണെന്നും എന്നാൽ, ബ്രിട്ടനിലെ നിയമ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇതു വൈകുകയാണെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
വിഷയത്തിൽ തൽസ്ഥിതി റിപ്പോർട്ട് നൽകാൻ സാവകാശം വേണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭ്യർഥന മാനിച്ച്, കോടതി മാർച്ച് 15ന് അടുത്ത വാദം നിശ്ചയിച്ചു. ബ്രിട്ടനിൽനിന്ന് മല്യയെ തിരിച്ചെത്തിക്കുന്നതു സംബന്ധിച്ച് വിദേശമന്ത്രാലയത്തിൽനിന്ന് തനിക്ക് ലഭിച്ച കത്ത് കോടതി മുമ്പാകെ സമർപ്പിച്ച മേത്ത, രാഷ്ട്രീയ- ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലുമെല്ലാം സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും പുരോഗതി ഇല്ലെന്നും വിശദീകരിച്ചു.
കേസിൽ ഇനിയും നിയമപ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട് എന്നാണ് ബ്രിട്ടീഷ് സർക്കാർ അറിയിച്ചത് എന്ന് കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.