ഗുജറാത്തിൽ വിജയ്​ രൂപാനി സർക്കാർ ഇന്ന്​ സത്യപ്രതിജ്​ഞ ​ചെയ്യും

ന്യൂഡൽഹി: ഗുജറാത്തില്‍ വിജയ് രൂപാനി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഗാന്ധിനഗറിലെ നിയമസഭാ വളപ്പില്‍ 11 മണിക്കു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ എന്നിവരും പങ്കെടുക്കും. അതേസമയം പ്രതിപക്ഷ നേതാവിനെ കോണ്‍ഗ്രസ്സ് ഇതുവരെ തീരുമാനിച്ചിട്ടില്ല.

ലുനാവാഡയില്‍ സ്വതന്ത്രനായി വിജയിച്ച കോണ്‍ഗ്രസ് വിമതന്‍ രത്തന്‍സിങ് റാത്തോഡി​​െൻറ പിന്തുണ കൂടി ലഭിച്ചതോടെ 100 അംഗങ്ങളുമായാണ് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. മുഖ്യമന്ത്രി വിജയ് രൂപാനിയും ഉപമുഖ്യമന്ത്രിയായി നിധിന്‍പട്ടേലും തുടര്‍ച്ചയായ രണ്ടാം തവണയാണ് ചുമതലയേല്‍ക്കുന്നത്. കഴിഞ്ഞമന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന ആറുപേരും സ്പീക്കറും രണ്ടു ഡസനോളം എം.എൽ.എമാരുമുള്‍പ്പെടെ പലരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനാല്‍ പുതുമുഖങ്ങളാകും മന്ത്രിസഭയിലധികവും. ആകെ 182 അംഗങ്ങളാണ് ഗുജറാത്ത് നിയമസഭയിലുളളത്.

Tags:    
News Summary - Vijay Rupani Take Oath today - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.