ഗുവാഹത്തി: 1965 ഒക്ടോബർ 22നാണ് ഇന്ത്യയിലെ ആദ്യത്തെ എൽ.പി.ജി കണക്ഷൻ വീടുകളിലെത്തുന്നത്. 57 വർഷങ്ങൾക്കിപ്പുറമാണ് അരുണാചൽ പ്രദേശിലെ വിജയനഗർ എന്ന ഒറ്റപ്പെട്ട ഗ്രാമത്തിലുള്ളവർക്ക് പാചകവാതക കണക്ഷൻ ലഭിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ചാങ്‌ലാങ് ജില്ലയിലെ മിയാവോ സബ് ഡിവിഷൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി 157 കിലോമിറ്റർ അകലെയുള്ള വിജയനഗറിലെ 15 കുടുംബങ്ങൾക്ക് ഗ്യാസ് സിലിണ്ടറുകൾ എത്തിച്ചത്. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ പാചകവാതകം ലഭിച്ച സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് ഗ്രാമവാസികൾ.
എൽ.പി.ജി സിലിണ്ടറുകൾ എത്തിയതോടെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണ് നടപ്പിലായതെന്ന് മന്ത്രി കംലുങ് മൊസാങ് പറഞ്ഞു. പാചകം ചെയ്യുന്നതിനായി അവർ വിറകിനെയാണ് ആശ്രയിച്ചിരുന്നതെന്നും മഴക്കാലമായാൽ ജനങ്ങൾ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു.
ഗ്രാമവാസികൾ അതീവ സന്തോഷത്തിലാണെന്ന് ഗ്യാസ് ഏജൻസി പ്രൊപ്രൈറ്റർ ആന്റു എൻഗെമു പറഞ്ഞു. 500 ഓളം പേർ എൽ.പി.ജി കണക്ഷന് അപേക്ഷിച്ചെങ്കിലും ആവശ്യമായ രേഖകൾ ഇതുവരെ ഏജൻസിയിൽ എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.