ന്യൂഡൽഹി: കോവിഡ് മഹാമാരിയും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെയും വാർത്തകൾക്കിടയിൽ മുങ്ങിപ്പോയ ഒന്നുണ്ട്, രാജ്യ തലസ്ഥാനത്ത് മാസങ്ങളായി നടക്കുന്ന കർഷക സമരം. കേന്ദ്ര സർക്കാറിന്‍റെ കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ കുറിച്ച് രാജ്യത്തെ വീണ്ടും ഓർമിപ്പിക്കുകയാണ് ഒളിമ്പ്യനും ബോക്സിങ് താരവുമായ വിജേന്ദർ സിങ്.
'നിങ്ങൾ ഞങ്ങളെ മറന്നില്ലെന്ന് കരുതുന്നു. ഭാവിക്ക് വേണ്ടി ഞങ്ങൾ ഇവിടെ കർഷക സമരം തുടരുകയാണ്' ഇങ്ങനെ എഴുതിയ ചിത്രമാണ് താരം ഫേസ്ബുക്കിൽ പങ്കുവെച്ചത്. സമരഭൂമിയിൽ ഇരിക്കുന്ന കർഷകനെയാണ് പോസ്റ്ററിൽ കാണാനാകുക. 'കിസാൻ ഏകത സിന്ദാബാദ്' എന്ന ഹാഷ്ടാഗോട് കൂടിയാണ് വിജേന്ദർ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ നേരത്തെ വിജേന്ദർ സിങ് അണിചേർന്നിരുന്നു. കരിനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ തനിക്ക് ലഭിച്ച പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽ രത്ന തിരിച്ചുനൽകുെമന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അനുകൂലികൾ യു.എസ് പാർലമെന്‍റിൽ അതിക്രമിച്ചുകയറിയ സംഭവത്തിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയതിന് പിന്നാലെ വിജേന്ദർ രൂക്ഷ വിമൾശനവുമായി രംഗത്തെത്തിയിരുന്നു. അമേരിക്കയെക്കുറിച്ചോർത്ത് ആശങ്കെപ്പടുന്നവർ രാജ്യത്തെ റോഡുകളിൽ കൊടുംശൈത്യത്തിൽ പ്രതിഷേധിക്കുന്നവരെക്കുറിച്ചോർത്തും ആശങ്കപ്പെടണമെന്നായിരുന്നു അന്ന് വിജേന്ദർ പറഞ്ഞത്.
ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടിയ ആദ്യ താരമാണ് ഹരിയാനക്കാരനായ വിജേന്ദർ സിങ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹിയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.