കണ്ണൂർ: തിരിച്ചടികളുടെ കാലത്ത് സി.പി.എമ്മിന് വലിയ ആശ്വാസം പകർന്ന ഒന്നാണ് മഹാരാഷ്ട്രയിലെ കർഷക മാർച്ചിെൻറ വിജയം. മുംബൈ നഗരത്തെയും മഹാരാഷ്ട്ര സർക്കാറിനെയും പിടിച്ചുലച്ച കർഷകരോഷത്തിെൻറ സംഘാടനമികവിനുള്ള പാർട്ടിയുടെ അംഗീകാരമാണ് വിജു കൃഷ്ണനെന്ന കണ്ണൂരുകാരെൻറ സി.പി.എം കേന്ദ്രകമ്മിറ്റി അംഗത്വം.
കേന്ദ്ര കമ്മിറ്റിയിൽ ക്ഷണിതാവ് മാത്രമായിരുന്ന 44കാരനായ വിജുവിന് കേന്ദ്ര കമ്മിറ്റിയിൽ സ്ഥിരാംഗത്വം നൽകുന്നതിൽ പാർട്ടിയിലെ െയച്ചൂരി, കാരാട്ട് പക്ഷത്തിന് ഏകാഭിപ്രായമായിരുന്നു. കാരണം, അഖിലേന്ത്യ കിസാൻ സഭയുടെ ജോ. സെക്രട്ടറിയെന്നനിലക്ക് വിജുവിെൻറ പ്രവർത്തനത്തിൽ പാർട്ടി മേൽകമ്മിറ്റിക്ക് അത്രേമൽ മതിപ്പുണ്ട്. കിസാൻ സഭയുടെ നേതൃത്വത്തിൽ അടുത്തകാലത്തായി ഉത്തരേന്ത്യയിൽ നടന്ന ദേശീയശ്രദ്ധ പിടിച്ചുപറ്റിയ അവകാശപോരാട്ടങ്ങളുടെ സംഘാടകരിൽ പ്രധാനിയാണ് വിജു.
രാജസ്ഥാനിലെ സിക്കറിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് നടന്ന കർഷകസമരത്തിെൻറ മുന്നിലും ഇൗ മലയാളി ചെറുപ്പക്കാരനുണ്ടായിരുന്നു. സി.പി.എം കുടുംബമാണ് വിജുവിേൻറത്. ഇ.കെ. നായനാർ ഉൾപ്പെടെയുള്ള നേതാക്കൾ വിജുവിെൻറ വീട്ടിൽ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. വിജുവിെൻറ പിതാവ് പി. കൃഷ്ണൻ ബംഗളൂരുവിൽ ശാസ്ത്രജ്ഞനായിരുന്നു. വിജു പഠിച്ചത് ബംഗളൂരുവിലും ഡൽഹിയിലുമാണ്. ജെ.എൻ.യുവിലായിരുന്നപ്പോൾ വിദ്യാർഥി യൂനിയൻ പ്രസിഡൻറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.