ലഖ്നോ: കോവിഡ് വാക്സിനേഷനിൽ നിന്ന് രക്ഷപ്പെടാൻ നദിയിൽ ചാടി ഉത്തർപ്രദേശിലെ ബാരബങ്കി ഗ്രാമവാസികൾ. ജനങ്ങൾക്ക് വാക്സിൻ കുത്തിവെപ്പ് നൽകാൻ അധികൃതർ ഗ്രാമത്തിലെത്തിയപ്പോഴാണ് സംഭവം.
ശനിയാഴ്ചയാണ് ഗ്രാമത്തിൽ വാക്സിനേഷൻ സംഘടിച്ചത്. അതിൽ 14 പേർ മാത്രമാണ് വാക്സിൻ സ്വീകരിച്ചതെന്നും രാംനഗർ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് രാജീവ് കുമാർ ശുക്ല പറഞ്ഞു.
വാക്സിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും അവർക്കിടയിൽ പരന്നിരുന്നു. അതിനാൽതന്നെ വാക്സിൻ സ്വീകരിക്കേണ്ടതിെൻറ പ്രധാന്യത്തെക്കുറിച്ച് ഗ്രാമവാസികളെ ബോധവൽക്കരിക്കുകയും ചെയ്തു. എന്നാൽ കുറച്ചുപേർ വാക്സിൻ സ്വീകരിക്കാൻ തയാറായപ്പോൾ മറ്റുള്ളവർ സരയു നദിയിൽ ചാടി രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിനെതിരായ വാക്സിൻ അല്ല കുത്തിവെക്കുന്നതെന്നും വിഷമാണ് കുത്തിവെക്കുന്നതുമെന്നാണ് അവരുടെ ധാരണ. അതിനാലാണ് അവർ വാക്സിൻ സ്വീകരിക്കാൻ തയാറാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് ഇത്തരത്തിലുള്ള സംഭവം. 18 വയസിന് മുകളിലുള്ളവർക്ക് രാജ്യത്ത് വാക്സിനേഷൻ നടപടികൾ പുരോഗമിക്കുകയാണ്. എല്ലാവരും വാക്സിൻ സ്വീകരിക്കുകയെന്നത് മാത്രമാണ് പ്രതിരോധത്തിനുള്ള പ്രധാന മാർഗവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.