ജുലാനയിൽ വിജയം; തെരഞ്ഞെടുപ്പ് ഗോദയിൽ ചാമ്പ്യനായി വിനേഷ് ഫോഗട്ട്

ചണ്ഡീഗഢ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ജുലാന മണ്ഡലത്തിൽ നിന്നും വിനേഷ് ഫോഗട്ടിന് വിജയം. 6,140 വോട്ടിനാണ് വിനേഷ് ഫോഗട്ടിന്‍റെ ജയം. ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ ചി​ത​റി​പ്പോ​യ ജാ​ട്ട് സ​മു​ദാ​യ വോ​ട്ടു​ക​ൾ വി​നേ​ഷി​ലൂ​ടെ തി​രി​ച്ചു​പി​ടി​ക്കാ​മെ​ന്ന കോൺഗ്രസിന്‍റെ ക​ണ​ക്കു​കൂ​ട്ട​ലാണ് വിജയം കണ്ടത്.

ജാട്ട് ഹൃദയഭൂമിയിലെ പ്രധാന സീറ്റായ ജുലാന മണ്ഡലത്തിൽ ആം ആദ്മി പാർട്ടിയുടെ കവിത ദലാലായിരുന്നു മുഖ്യ എതിരാളി. ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചത് യോഗേഷ് ബൈരാഗിയായിരുന്നു.

പാരിസ് ഒളിമ്പിക്സിൽ ഭാരക്കൂടുതൽ വിവാദ​ത്തെ തുടർന്ന് ഗുസ്തി 50 കി.ഗ്രാം വിഭാഗത്തിൽ ഫൈനൽ മത്സരത്തിൽ അയോഗ്യയാക്കപ്പെടുകയും പിന്നീട് വിരമിക്കുകയുമായിരുന്നു വിനേഷ്. കോൺഗ്രസിൽ ചേർന്ന വിനേഷിന് ജുലാനയിൽ മത്സരിക്കാൻ കോൺഗ്രസ് ടിക്കറ്റ് നൽകുകയായിരുന്നു. 1972, 2000, 2005 വർഷങ്ങളിൽ കോൺഗ്രസ് വിജയിച്ചപ്പോൾ 2009ലും 2014ലും ഇന്ത്യൻ നാഷനൽ ലോക്ദളാണ് (ഐ.എൻ.എൽ.ഡി) വിജയിച്ചത്.

Tags:    
News Summary - Haryana Assembly Election - Vinesh Phogat won from Julana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.