മുംബൈ: വില്ലനായി വന്ന് വെള്ളിത്തിര കീഴടക്കിയ അപൂർവം നടന്മാരിലൊരാളാണ് വിനോദ് ഖന്ന. 1968ൽ മൻ കാ മീഠ് എന്ന സിനിമയിലേക്ക് സുനിൽ ദത്ത്, വിനോദ് ഖന്നയെ ക്ഷണിച്ചത് അദ്ദേഹത്തിെൻറ പുരുഷസൗന്ദര്യത്തികവ് കണ്ടിട്ടായിരുന്നുവെന്നാണ് കഥ. കാഴ്ചയുടെ ആ ദീർഘദൃഷ്ടി ചരിത്രം പിന്നീട് ശരിവെച്ചു.
സൗന്ദര്യമാണ് ഒരർഥത്തിൽ വിനോദ് ഖന്നയെ നായകപദവിയിലേക്ക് എത്തിച്ചതും. ധീര, വീര വേഷങ്ങൾക്കിണങ്ങുന്ന അദ്ദേഹത്തിെൻറ താരശരീരത്തിന് സൗന്ദര്യം കൂടിയിണങ്ങിയപ്പോൾ അത് വെള്ളിത്തിരയുടെ മുതൽക്കൂട്ടായി. എന്നാൽ, ബോളിവുഡിൽ നിറഞ്ഞാടിയ അമിതാഭ് ബച്ചെൻറ നിഴലിൽ ഖന്ന ഒതുങ്ങിപ്പോയതായി പല കോണുകളിൽനിന്നും വിലയിരുത്തലുകളുണ്ടായിട്ടുണ്ട്. ബച്ചനൊപ്പം നിരവധി സിനിമകളിൽ ഖന്ന വേഷമിെട്ടങ്കിലും അദ്ദേഹത്തിെൻറ ‘രോഷാകുലനായ ചെറുപ്പക്കാരൻ’ എന്ന പ്രതിച്ഛായ മറികടക്കാൻ പലപ്പോഴും വിനോദ് ഖന്നക്കായില്ലെന്നായിരുന്നു കണ്ടെത്തൽ. അതേസമയം, ബച്ചനുമൊത്തുള്ള കടുത്ത താരമത്സരത്തിനിടയിലും ഇരുവരും ഒന്നിച്ചഭിനയിച്ച അമർ അക്ബർ ആൻറണി, പർവാരിഷ്, രേഷ്മ ഒൗർ ഷേര, മുക്കന്ദർ ക സിക്കന്ദർ, സമീർ, ഹെര ഫെരി, ഖൂൻ ക പസീന തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ േപ്രക്ഷകർക്ക് സമ്മാനിക്കാനും അവർക്കായി. ബച്ചൻ-ഖന്ന കൂട്ടുകെട്ട് സിനിമയുടെ വിജയ ഫോർമുലയായും മാറി.
സിനിമയുടെ തുടക്കകാലത്ത് സഹനടെൻറ വേഷങ്ങളിൽ തിളങ്ങിയ ഖന്നയുടെ പ്രതിഭ തിരിച്ചറിയപ്പെട്ടത് 1971ൽ പുറത്തുവന്ന ഗുൽസാർ സംവിധാനം ചെയ്ത ‘മേരെ അപ്െന’ എന്ന ചിത്രത്തിലൂടെയായിരുന്നു. ആ വർഷംതന്നെ തിയറ്ററുകളിലെത്തിയ ഹം തും ഒൗർ വൊ എന്ന ചിത്രത്തിലാണ് ഖന്ന ആദ്യമായി നായകവേഷത്തിലെത്തിയത്. പിന്നീടിങ്ങോട്ട് അദ്ദേഹത്തിെൻറ സുവർണ കാലമായിരുന്നു. 1970-80 കാലഘട്ടത്തിൽ പ്രദർശനത്തിനെത്തിയ മേര ഗാവ് മേര ദേശ്, രേഷ്മ ഒൗർ ഷേര, എലാൻ എന്നിവ സൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്നു. വെള്ളിത്തിരയിൽ അതിെൻറ പാരമ്യത്തിൽ നിൽക്കുേമ്പാഴായിരുന്നു പ്രേക്ഷകരെ മുഴുവൻ നിരാശയിലാഴ്ത്തി 1982ൽ അദ്ദേഹം സിനിമാരംഗം വിടുന്നത്. അമേരിക്കയിൽ ഒറിഗോണിലെ ഒാഷോ രജനീഷിെൻറ ആശ്രമത്തിലേക്കായിരുന്നു മനഃശാന്തി തേടിയുള്ള ആ യാത്ര. പിന്നീട് തിരിച്ചെത്തിയിട്ടും വെള്ളിത്തിരയിൽ ഖന്നയുടെ താരപദവിക്ക് ഇളക്കമുണ്ടായില്ല. അദ്ദേഹം നായകനായി വീണ്ടും ഹിറ്റ് സിനിമകൾ പിറന്നു. ഗീതാഞ്ജലിയെ വിവാഹം കഴിച്ച് അക്ഷയ്, രാഹുൽ എന്നീ മക്കളുണ്ടായിരിക്കെയാണ് അവരെ ഉപേക്ഷിച്ച് അദ്ദേഹം രജനീഷിെൻറ ആശ്രമത്തിലേക്ക് പുറപ്പെട്ടത്. 1985ൽ ആ വിവാഹബന്ധം അവസാനിച്ചു. 1990ൽ അദ്ദേഹം കവിതയെ വിവാഹം ചെയ്തു. അതിൽ സാക്ഷി എന്ന മകനും ശ്രദ്ധ എന്ന മകളുമാണുള്ളത്.
1997ലാണ് ബി.ജെ.പിയിലൂടെ അദ്ദേഹം രാഷ്ട്രീയ ജീവിതം തുടങ്ങിയത്. പിന്നീട് നാലുവട്ടം പഞ്ചാബിലെ ഗുരുദാസ്പുർ മണ്ഡലത്തെ ഖന്ന പ്രതിനിധാനം ചെയ്തു. 2009ൽ തോറ്റു. 2002ൽ അടൽ ബിഹാരി വാജ്പേയി മന്ത്രിസഭയിൽ കാബിനറ്റ് പദവിയോടെ അംഗത്വം ലഭിച്ചു.
അടുത്തിടെ, ആശുപത്രിയിൽ ചികിത്സയിലുള്ള ഖന്നയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത് അദ്ദേഹത്തിെൻറ ആരാധകർക്കും സിനിമാ േപ്രക്ഷകവൃന്ദത്തിനും ഞെട്ടലുളവാക്കിയ സംഭവമായിരുന്നു. ഖന്നയുടെ രോഗാവസ്ഥ വെളിപ്പെട്ട ചിത്രമെന്ന നിലക്ക് മാത്രമായിരുന്നില്ല അതിെൻറ പ്രസക്തി. ഒരിക്കൽ അസുലഭ പുരുഷസൗന്ദര്യത്തിനുടമയായിരുന്ന വ്യക്തിയുടെ പ്രതിച്ഛായ പരിണാമവും അതിലൂടെ ചർച്ച ചെയ്യപ്പെട്ടു.
70ാം വയസ്സിൽ ഖന്ന മരണത്തിന് കീഴടങ്ങുേമ്പാൾ ഇന്ത്യൻ സിനിമയിൽ ഒരു കാലഘട്ടത്തിനു കൂടിയാണ് തിരശ്ശീല വീഴുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.