ഭാര്യക്ക്​ കിടന്നുറങ്ങാൻ ഭർത്താവ്​ വിമാനത്തിനകത്ത്​ നിന്നത്​ ആറ്​ മണിക്കൂർ

ന്യൂഡൽഹി: ഭാര്യയോടുള്ള സ്​നേഹം തെളിയിക്കാൻ ഭർത്താക്കൻമാർ പല മാർഗങ്ങളും അവലംബിക്കാറുണ്ട്​. ചിലർ സമ്മാനങ്ങൾ നൽകിയാകും സ്​നേഹം പ്രകടിപ്പിക്കുന്നത്​. മറ്റു ചിലർ യാത്ര കൊണ്ടു പോയാവ​ും സ്​നേഹപ്രകടനം. എന്നാൽ ഇതിൽ നി​ന്ന െല്ലാം വ്യത്യസ്​തമായി ഒരു മനുഷ്യൻ ത​​​െൻറ ഭാര്യക്ക്​ വേണ്ടി സഹിച്ച ത്യാഗമാണ്​ ഇപ്പോൾ ട്വിറ്ററിൽ ചർച്ചക്ക്​ വഴി വെച്ചത്​.

Full View

ഭാര്യക്ക്​ കിടന്നുറങ്ങാനായി വിമാനത്തിനകത്ത്​ എഴുന്നേറ്റ്​ നിൽക്കുകയാണ്​ ഭർത്താവ്​ ചെയ്​തത്​. അതും ഒന്നും രണ്ടുമല്ല, ആറ്​ മണിക്കൂർ..!!! ഒഴിഞ്ഞ സീറ്റിൽ ഭാര്യ കിടന്നുറങ്ങുകയും അതിനരികിൽ ഭാര്യയെ നോക്കി​ ഭർത്താവ്​ നിൽക്കുകയും ചെയ്യുന്ന ചിത്രം വളരെ വേഗമാണ്​ സമൂഹ മാധ്യമങ്ങളിൽ പടർന്നത്​.

'അതാണ്​ സ്​നേഹം' എന്ന വാചകത്തോടുകൂടി കോർട്ട്​നി ലീ ജോൺസൺ എന്നയാൾ കഴിഞ്ഞ വെള്ളിയാഴ്​ച ട്വീറ്റ്​ ചെയ്ത ചിത്രമാണ്​ ഇപ്പോൾ വൈറലായിരിക്കുന്നത്​. ഇൗ ദമ്പതികൾ ആരോണെന്നോ എവിടെ നിന്ന്​ എവിടേക്ക്​ പോകുന്ന വിമാനമാണെന്നോ ഉള്ള വിവരങ്ങൾ ട്വീറ്റിലില്ല. 15,800 ലൈക്കുകളാണ്​ ട്വീറ്റ്​ നേടിയത്​. 3500ൽപരം റീ ട്വീറ്റുകളുമുണ്ടായി.

സംഭവത്തിൽ യുവതിയെ വിമർശിച്ചും ഭർത്താവിനെ അഭിനന്ദിച്ചും നിരവധി ട്വീറ്റുകളാണ്​ വന്നത്​. ഇത്​ സ്​നേഹമല്ലെന്നും ഭാര്യക്ക്​ സ്വർഥതയാണെന്നും ചിലർ പറഞ്ഞപ്പോൾ, ഭാര്യക്ക്​ ത​​​െൻറ തല ഭർത്താവി​​​െൻറ ചുമലിൽ വെച്ച്​ കിടന്നാൽ പോരേ എന്നായിരുന്നു മറ്റു ചിലർ സംശയമുന്നയിച്ചത്​.

Full View

അവർ എവിടെ നിന്നെങ്കിലും ചികിത്സ കഴിഞ്ഞ്​ വരികയോ, എങ്ങോ​ട്ടെങ്കിലും ചികിത്സക്കായി പോവുകയോ ആവാമെന്നും ത​​​െൻറ ഭാര്യയാണെങ്കിൽ താനും ഇതുപോലെ ചെയ്യുമായിരുന്നുവെന്നും മറ്റൊരാൾ ട്വീറ്റ്​ ചെയ്​തു.​

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.