ന്യൂഡൽഹി: 2021ൽ ട്വിറ്റർ ഇന്ത്യ ഏറ്റവുമധികം ലൈക്കടിച്ചത് ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്ക് പിറന്ന കുഞ്ഞിന്. കോഹ്ലിതന്നെയാണ് തനിക്ക് മകൾ പിറന്ന വാർത്ത സമൂഹമാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചത്. 2020ൽ ട്വിറ്ററിൽ ഏറ്റവുമധികം ലൈക്ക് നേടിയതാകട്ടെ കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ ഗർഭിണിയായതും. 'ട്വിറ്ററിെൻറ ഗോൾഡൻ ട്വീറ്റ് 2021' റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ.
കോവിഡ് രണ്ടാം തരംഗ സമയത്ത് ഇന്ത്യക്ക് സംഭാവന നൽകി ആസ്ട്രേലിയൻ ക്രിക്കറ്റ് താരം പാറ്റ് കമിൻസ് ചെയ്ത ട്വീറ്റ് ആണ് ഈ വർഷം ഏറ്റവുമധികം വീണ്ടും ട്വീറ്റ് ചെയ്യപ്പെട്ടത്. കോഹ്ലിയുടെ 'കുഞ്ഞി'ന് ലഭിച്ചത് 5,38,200 ൈലക്ക് ആണെങ്കിൽ കമിൻസിെൻറ ട്വീറ്റ് വീണ്ടും ട്വീറ്റ് ചെയ്തതാകട്ടെ 1,14,000 പേരും.
കോവിഡ് 19, ഫാർമേഴ്സ് പ്രൊട്ടസ്റ്റ്, ടീം ഇന്ത്യ, ടോക്യോ 2020, ഐ.പി.എൽ 2021 തുടങ്ങിയവയാണ് ഏറ്റവുമധികം ഉപയോഗിച്ച ഹാഷ്ടാഗ്. ഈ വർഷം ജനുവരി മുതൽ നവംബർ 15 വരെ കാലയളവാണ് റിപ്പോർട്ടിന് പരിഗണിച്ചത്.
ഗവൺമെൻറ് വിഭാഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിനെടുത്തതു സംബന്ധിച്ച ട്വീറ്റും ബിസിനസ് വിഭാഗത്തിൽ എയർഇന്ത്യയെ ടാറ്റ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ടാറ്റ സൺസ് എമിരിറ്റസ് രത്തൻ ടാറ്റ ചെയ്ത ട്വീറ്റുമാണ് ഏറ്റവുമധികം തവണ വീണ്ടും ട്വീറ്റ് ചെയ്യപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.