വിശാഖപട്ടണം: ലോകത്തെ ഏറ്റവും വിനാശകാരിയായ വ്യവസായ ദുരന്തങ്ങളിലൊന്നായ ഭോപ്പാൽ വാതകദുരന്തത്തിന് സമാനമായ വിശാഖപട്ടണം വിഷവാതകചോർച്ചക്കിടയാക്കിയത് മറ്റൊരു ബഹുരാഷ്്ട്ര കുത്തക. ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ബാറ്ററി നിർമാതാക്കളാണ് എൽ.ജി കെമിക്കൽ ലിമിറ്റഡ്. ഇവരുടെ ഉടമസ്ഥതയിലുള്ളതാണ് വിശാഖപട്ടണത്തെ പ്ലാൻറ്.
ഹിന്ദുസ്ഥാൻ പോളിമേഴ്സ് എന്ന കമ്പനിയെ ഏറ്റെടുത്താണ് 1997ൽ എൽ.ജി പോളിമേഴ്സ് ഇന്ത്യയിലെത്തിയത്. 1961ലാണ് ഹിന്ദുസ്ഥാൻ പോളിമേഴ്സിെൻറ തുടക്കം. 1978ൽ ഈ കമ്പനി യു.ബി ഗ്രൂപ്പിെൻറ മക്ഡോവലിൽ ലയിച്ചു. തുടർന്നാണ് എൽ.ജി ഏറ്റെടുത്തത്. ശേഷം ഹിന്ദുസ്ഥാൻ പോളിമേഴ്സ്, എൽ.ജി പോളിമേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെട്ടു.
പോളിസ്റ്റൈറീൻ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, സിന്തറ്റിക് ഫൈബർ എന്നിവയാണ് പ്രധാന ഉൽപന്നങ്ങൾ. വിൽപനയുടെ അടിസ്ഥാനത്തിൽ എൽ.ജി കെമിക്കൽസ് ലോകത്തെ പത്താമത്തെ ഏറ്റവും വലിയ കെമിക്കൽ കമ്പനിയായി 2017ൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ചോർച്ചയുടെ സമയത്ത് 1800 ടൺ സ്റ്റൈറീൻ പ്ലാൻറിലെ ടാങ്കിലുണ്ടായിരുന്നതായി എൽ.ജി പോളിമേഴ്സ് അധികൃതർ പറഞ്ഞു. ഉയർന്ന ഉൗഷ്മാവിൽ ഇത് ഓട്ടോ പോളിമറൈസേഷന് വിധേയമാകുകയും വാതകമായി പുറത്തുവരുകയുമായിരുന്നുവെന്ന് അധികൃതർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.