ഏദൻ ഉൾക്കടലിൽ ആക്രമിക്കപ്പെട്ട കപ്പലിലെ തീ അണക്കുന്നതിന്‍റെ വിഡിയോ പുറത്ത്

ന്യൂഡൽഹി: ഏദൻ ഉൾക്കടലിൽ ആക്രമിക്കപ്പെട്ട ബ്രിട്ടീഷ് എണ്ണകപ്പലിൽ തീ അണക്കുന്നതിന്‍റെ വിഡിയോ പുറത്ത്. ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിൽ തീ അണക്കുന്നതിന്‍റെ വിഡിയോ വാർത്താ ഏജൻസി എ.എൻ.ഐയാണ് പുറത്തുവിട്ടത്.

ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് വിശാഖപട്ടണമാണ് കപ്പലിന് സഹായം നൽകുന്നത്. എൻ.ബി.സി.ഡി സംഘത്തിന്റെ സഹകരണത്തോടെ കപ്പലിലെ തീയണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് നാവികസേന അറിയിച്ചു.

റോക്കറ്റ് ആക്രമണത്തെ തുടർന്നാണ് ബ്രിട്ടീഷ് എണ്ണകപ്പൽ എം.വി. മാർലിൻ ലുൻഡക്ക് തീപിടിച്ചത്. ഇതേതുടർന്ന് ഇന്ത്യൻ നാവികസേനയുടെ സഹായം ബ്രിട്ടീഷ് ഭരണകൂടം ആവശ്യപ്പെടുകയായിരുന്നു.

22 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് പൗരനുമാണ് കപ്പലിലുള്ളത്. കടലിൽ വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ നാവികസേന എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് നേവി വ്യക്തമാക്കിയിട്ടുണ്ട്.


Tags:    
News Summary - Visuals of firefighting on board the merchant vessel by the Indian navy team and the vessel’s own crew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.