ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ നാലു വർഷം തടവിൽ കഴിയുന്ന എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികല പരപ്പന അഗ്രഹാര ജയിലിൽ നിന്നും പുറത്തുപോെയന്ന് സംശയിക്കുന്നതായി മുൻ ജയിൽ ഡി.ഐ.ജി ഡി. രൂപ. കറുത്ത കുർത്ത ധരിച്ച് ബാഗും പിടിച്ച് ശശികലയും ഇളവരശിയും പുരുഷ െപാലീസിെൻറ അകമ്പടിയോെട നടന്നു വരുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ ജയിലിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന ആൻറി കറപ്ഷൻ ബ്യൂറോക്ക് ഡി.രൂപ കൈമാറി. ദൃശ്യങ്ങൾ പരിശോധിച്ചാൽ ശശികലക്ക് പ്രത്യേക പരിഗണന നൽകുന്നുവെന്ന കാര്യം വ്യക്തമാകുമെന്നും രൂപ പറഞ്ഞു.
ജയിലിെൻറ കവാടത്തിലുടെ പുരുഷ െപാലീസിെൻറ അകമ്പടിയോടെ ജയിൽ വസ്ത്രം ധരിക്കാതെ കടന്നു വരുന്ന ദൃശ്യങ്ങളാണ് അവർ പുറത്തുപോയിരിക്കാമെന്ന സംശയം ഉയർത്തുന്നത്. തടവുകാരുടെ യൂണിഫോമിനു പകരം വിലകൂടിയ പട്ടു ചുരിദാർ ധരിച്ച്, കയ്യിൽ ഫാൻസി ബാഗുമായി ബംഗളൂരു പാരപ്പന സെൻട്രൽ ജയിൽ ഇടനാഴിയിൽ ഉലാത്തുന്ന ശശികലയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളാണ് രൂപ ആൻറി കറപ്ഷൻ ബ്യൂറോക്ക് നൽകിയത്.
നേരത്തെ, ശശികലക്ക് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ നൽകുന്നുണ്ടെന്നും അതിനായി രണ്ടുകോടി കൈക്കൂലി വാങ്ങിയെന്നും രൂപ റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന് ആരോപിച്ച് രൂപക്ക് ട്രാഫിക്കിലേക്ക് സ്ഥലംമാറ്റം നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.