ഏത് അന്വേഷണവും നേരിടും, ജയലളിതയുടെ മരണം രാഷ്ട്രീയവത്കരിക്കുന്നു -ശശികല

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് അറുമുഖ സ്വാമി കമീഷന്‍റെ റിപ്പോർട്ട് തള്ളി വി.കെ. ശശികല. ജയലളിതയുടെ ചികിത്സയിൽ ഇടപെട്ടിട്ടില്ലെന്നും ഏത് അന്വേഷണത്തേയും നേരിടാൻ തയാറാണെന്നും ശശികല പറഞ്ഞു. ജയലളിതയുടെ മരണം രാഷ്ട്രീയവത്കരിക്കുകയാണെന്നും അവർ ആരോപിച്ചു.

'എന്നെ രാഷ്ട്രീയത്തിൽ നിന്ന് പുറത്താക്കാൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ അമ്മയുടെ മരണം ഇതിനായി ഉപയോഗിക്കുന്നത് ക്രൂരമാണ്. 30 വർഷത്തോളം ഞാനവരോടൊപ്പമായിരുന്നു. അവരെ ഒരു അമ്മയെ പൊലെ സംരക്ഷിച്ചു. ചികിത്സയിൽ ഞാൻ ഇടപെട്ടിട്ടില്ല. അവർക്ക് മികിച്ച ചികിത്സ ലഭിക്കുക എന്നതായിരുന്നു എന്‍റെ ആഗ്രഹം. അമ്മയെ വിദേശത്തേക്ക് കൊണ്ടുപോകുന്നത് ഞാന്‍ എതിർത്തിട്ടില്ല' -ശശികല പറഞ്ഞു. കേവലം ഊഹാപോഹങ്ങൾ മാത്രമുള്ള കമീഷൻ റിപ്പോർട്ടിനെ ജനങ്ങൾ തള്ളിക്കളയുമെന്നും അവർ കൂട്ടിച്ചേർത്തു.

ജയലളിതയുടെ മരണത്തിൽ മുൻ ആരോഗ്യമന്ത്രി സി. വിജയഭാസ്കർ, മുൻ ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണൻ, ശശികലയുടെ ബന്ധുവും ജയലളിതയുടെ ഡോക്ടറുമായിരുന്ന കെ.എസ്. ശിവകുമാർ എന്നിവർക്കെതിരെ അന്വേഷണം നടത്തണമെന്ന് അറുമുഖ സ്വാമി കമീഷൻ ശിപാർശ ചെയ്തതിരുന്നു. ഇതിനുപിന്നാലെയാണ് ശശികല വിശദീകരണവുമായി രംഗത്തെത്തിയത്.

Tags:    
News Summary - VK Sasikala reacts to Arumughaswamy commission’s report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.