ന്യൂഡൽഹി: ഫലപ്രഖ്യാപനത്തിലെ അപാകതകളൊഴിവാക്കാൻ വോെട്ടണ്ണൽ രീതിയിൽ മാറ്റം വരുത്തി തെരഞ്ഞെടുപ്പ് കമീഷൻ. മധ്യപ്രദേശിലാണ് തെരഞ്ഞെടുപ്പ് കമീഷൻ കൂടുതൽ മാറ് റങ്ങൾ വരുത്തിയത്. ഇതുമൂലം മണിക്കൂറുകൾ വൈകിയാണ് ഒാദ്യോഗിക ഫലപ്രഖ്യാപനം വന്നത്. മധ്യപ്രദേശിൽ എല്ലാ മണ്ഡലങ്ങളും ഇടകലർത്തി തെരെഞ്ഞടുത്ത ഒരു ബൂത്തിലെ വി.വി.പാറ്റ് (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍)എണ്ണി. ആദ്യമായാണ് തെരഞ്ഞെടുപ്പ് കമീഷൻ സ്വമേധയാ വിവിപാറ്റ് എണ്ണിയത്. കൂടാതെ അഞ്ച് സംസ്ഥാനങ്ങളിലും വോെട്ടണ്ണൽ തുടങ്ങി ആദ്യ 30 മിനിറ്റ് വരെ പോസ്റ്റൽ വോട്ട്് എണ്ണാൻ സമയം അനുവദിച്ചു.
8.30നുശേഷം മാത്രമാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോെട്ടണ്ണൽ ആരംഭിച്ചത്. തുടർന്ന് ഒാരോ റൗണ്ട് പൂർത്തിയാകുേമ്പാഴും കൗണ്ടിങ് ഏജൻറുമാരുടെ ഒപ്പ് വാങ്ങിയതിന് ശേഷം റിേട്ടണിങ് ഒാഫിസർ ഫലം ഒൗദ്യോഗികമായി പ്രഖ്യാപിച്ചു.
ഏതെങ്കിലും റൗണ്ടിൽ പരാതിയുണ്ടെങ്കിൽ അത് പരിഹരിച്ചതിനു ശേഷം മാത്രമാണ് അടുത്ത റൗണ്ടിലേക്ക് കടന്നത്. ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടാകുന്ന പരാതികൾ ഒരുപരിധിവരെ കുറക്കാൻ പുതിയ പരിഷ്കരണത്തിലൂടെ കഴിഞ്ഞുവെന്നാണ് തെരഞ്ഞെടുപ്പ് കമീഷെൻറ വിലയിരുത്തൽ. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കാൻ തുടങ്ങിയതിനുശേഷം ഫലപ്രഖ്യാപനം ഉച്ചയോടെ പൂർത്തിയായിരുന്നു. എന്നാൽ, ചൊവ്വാഴ്ച വോെട്ടണ്ണിയ അഞ്ച് സംസ്ഥാനങ്ങളിെലയും ഒൗദ്യോഗിക ഫലപ്രഖ്യാപനമുണ്ടായത് ഏറെ വൈകിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.