ഭോപ്പാല്‍: ബി.ജെ.പിയിലെത്തിയിട്ടും കോൺഗ്രസ് ചിഹ്നം 'കൈ' വിടാതെ ജ്യോതിരാദിത്യ സിന്ധ്യ. ബി.ജെ.പി റാലിക്കിടെ അദ്ദേഹത്തിനുണ്ടായ നാക്കുപിഴ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കൈപത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്നാണ് സിന്ധ്യ അബദ്ധത്തിൽ പറഞ്ഞത്.
Meanwhile Jyotiraditya Scindia Campaigns for Congress in MP .. pic.twitter.com/sWXPB8SDZP
— Akshay Khatry (@AkshayKhatry) October 31, 2020
നവംബർ 3ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ ദാബ്രയിൽ നടന്ന ബി.ജെ.പി പ്രചാരണത്തിനിടെയാണ് സംഭവം. റാലിയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെ 'കൈപ്പത്തി ചിഹ്നനമുള്ള ബട്ടണ്‍ അമര്‍ത്തി കോണ്‍ഗ്ര' എന്ന് പറഞ്ഞപ്പോഴേക്കും അദ്ദേഹം തിരുത്തി.
സിന്ധ്യ അനുകൂലികള്‍ രാജിവെച്ച ഒഴിവിലേക്കടക്കം 28 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ചൊവ്വാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ചിലാണ് സിന്ധ്യ 22 എംഎല്‍എമാര്‍ക്കും അണികൾക്കുമൊപ്പം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പി പാളയത്തിലെത്തിയത്.
അതേസമയം മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് തന്നെ നായയെന്ന് വിളിച്ചുവെന്ന ആരോപണവുമായി കഴിഞ്ഞദിവസം സിന്ധ്യ രംഗത്ത് എത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണറാലിയിലായിരുന്നു സിന്ധ്യയുടെ ആരോപണം. കമൽനാഥ് തന്നെ നായയെന്ന് വിളിച്ചു. അതെ ഞാൻ നായയാണ് ഇവിടത്തെ ജനങ്ങളാണ് എെൻറ യജമാനൻമാർ. ഉടമകളെ സംരക്ഷിക്കുകയാണ് നായയുടെ ജോലി. എെൻറ ഉടമകളായ ജനങ്ങളെ സംരക്ഷിക്കുമെന്നും സിന്ധ്യ മറുപടി പറഞ്ഞിരുന്നു.
അതേസമയം, സിന്ധ്യയുടെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ ഇക്കാര്യം നിഷേധിച്ച് കമൽനാഥും രംഗത്തെത്തിയിരുന്നു. കമൽനാഥിെൻറ വക്താവാണ് പ്രസ്താവന നിഷേധിച്ച് രംഗത്തെത്തിയത്. സിന്ധ്യക്കെതിരെയല്ല ഒരു നേതാവിനെതിരെയും അത്തരം വാക്കുകൾ തെൻറ പ്രസംഗങ്ങളിൽ കമൽനാഥ് ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹത്തിെൻറ വക്താവ് നരേന്ദ്ര സലൂജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.