മുംബൈ: വോട്ടർ തിരിച്ചറിയൽ കാർഡ് പൗരത്വം തെളിയിക്കാൻ മതിയായ രേഖയാണെന്ന് മുംബൈ കോട തി. 2017ൽ ബംഗ്ലാദേശിൽനിന്ന് കുടിയേറി അനധികൃതമായി താമസിക്കുന്നു എന്നാരോപിച്ച് നഗര ത്തിലെ മാൻഖുർദിൽനിന്ന് അറസ്റ്റ് ചെയ്ത ദമ്പതികളെ വെറുതെവിട്ട വിധിപ്രഖ്യാപനത്തിലാണ് കോടതിയുടെ പരാമർശം.
വ്യക്തി നുണപറഞ്ഞേക്കാം എന്നാൽ, രേഖകൾ നുണപറയില്ലെന്നും കോടതി പറഞ്ഞു. എന്നാൽ ആധാർ, പാൻ, ഡ്രൈവിങ് ലൈസൻസ് എന്നിവ പൗരത്വ രേഖയല്ലെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.