ന്യൂഡൽഹി: അസം പൗരത്വ പട്ടികയിൽ നിന്ന് പുറത്തായ വോട്ടർമാർക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവാദം. പൗരത്വ പ ട്ടികയിൽ നിന്ന് പുറത്തായവരുടെ കാര്യത്തിൽ വിദേശ ട്രിബ്യൂണൽ അന്തിമ തീരുമാനം എടുക്കുംവരെ ഇവരെ വോട്ട് ചെയ്യാൻ അന ുവദിക്കാനാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ തീരുമാനം.
അന്തിമ പൗരത്വ പട്ടികയിൽ നിന്ന് പുറത്തായവരിലെ രജിസ്റ്റേർഡ് വോട്ടർമാരെ 'സംശയാസ്പദ' വോട്ടർമാരായി പ്രഖ്യാപിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പൗരത്വത്തിൽ സംശയമുള്ളവരെയാണ് അസമിൽ 'സംശയാസ്പദ' (ഡി) വിഭാഗത്തിൽ പെടുത്തിയിരുന്നത്. 1997ലാണ് തെരഞ്ഞെടുപ്പ് കമീഷൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇത്തരമൊരു പരിഷ്കരണം കൊണ്ടുവന്നത്.
ആഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ പട്ടികയിൽ നിന്ന് അസമിലെ 19 ലക്ഷത്തോളം പേരാണ് പുറത്തായത്. ഇവർക്ക് പൗരത്വം തെളിയിക്കാൻ 120 ദിവസം നൽകിയിട്ടുണ്ട്. ഇതിനായി 100 വിദേശ ട്രിബ്യൂണലുകളാണ് സംസ്ഥാനത്ത് രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.