യു.പി തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ടം​ പൂർത്തിയായി

ഗോരഖ്​പുർ: ഉത്തർപ്രദേശ്​ തദ്ദേശ സ്​ഥാപനങ്ങളിലേക്കുള്ള തെര​ഞ്ഞെടുപ്പി​​െൻറ ഒന്നാംഘട്ടം ബുധനാഴ്​ച നടന്നു. 24 ജില്ലകളിലെ തെരഞ്ഞെടുപ്പാണ്​ പൂർത്തിയായത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ഉൾപ്പെടെയുള്ളവർ വോട്ട്​ രേഖപ്പെടുത്തി. അഞ്ച് മുനിസിപ്പൽ കോർപറേഷനിലേക്കുള്ള വോട്ടെടുപ്പാണ് ആദ്യഘട്ടത്തിൽ നടന്നത്. 

24 ജില്ലകളിലെ 230 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് മുന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്. 4905 വാർഡുകളിലായി 3731 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നവംബർ 26 നും മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നവംബർ 29 നും നടക്കും. രണ്ടാം ഘട്ടത്തിൽ 189 തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളിലും മൂന്നാം ഘട്ടത്തിൽ 233 തദ്ദേശ സ്ഥാപനങ്ങളിലുമാണ് വോട്ടെടുപ്പ്. വോ​െട്ടണ്ണലും ഫലപ്രഖ്യാപനവും ഡിസംബർ ഒന്നിന്​ നടക്കും. 

Tags:    
News Summary - Voting for first-phase of local body election begins in UP-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.