ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് തുടങ്ങി; സുരക്ഷക്ക് 882 കമ്പനി കേന്ദ്രസേന

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് തുടങ്ങി. 63,229 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കും 9,730 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും 928 ജില്ല പരിഷത്ത് സീറ്റുകളിലേക്കുമാണ് വോട്ടർമാർ ഇന്ന് വിധിയെഴുതുക. ജൂലൈ 11നാണ് വോട്ടെണ്ണൽ.

3317 ഗ്രാമപഞ്ചായത്തുകളും 387 പഞ്ചായത്ത് സമിതികളും 20 ജില്ല പരിഷത്തുമാണ് സംസ്ഥാനത്തുള്ളത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ഹൈകോടതി നിർദേശ പ്രകാരം 882 കമ്പനി കേന്ദ്രസേനയെയാണ് വിന്യസിച്ചിട്ടുള്ളത്.

തൃണമൂൽ കോൺഗ്രസ്, ഇന്ത്യൻ സെക്കുലർ ഫ്രണ്ട്, ബി.ജെ.പി എന്നീ പാർട്ടികളാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. 2018ലെ തെരഞ്ഞെടുപ്പിൽ 34 ശതമാനം സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) എതിരില്ലാതെ വിജയിച്ചിരുന്നു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ 18 പേർ കൊല്ലപ്പെട്ടു. 

Tags:    
News Summary - Voting for the 2023 West Bengal Panchayat elections begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.