അഹമ്മദാബാദ്: ഗുജറാത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ 68.7 ശതമാനം പോളിങ്. നാലുമണിവരെ 62.24 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. എന്നാൽ പിന്നീടുളള മണിക്കൂറുകളിൽ ഇത് ഉയരുകയായിരുന്നു. 14 ജില്ലകളിലെ 93 നിയമസഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ 182 അംഗ സഭയിലേക്കുള്ള വോെട്ടടുപ്പ് പൂർത്തിയായി. ഒന്നാംഘട്ട വോെട്ടടുപ്പിൽ 68 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവർ സ്വദേശത്തെ പോളിങ് ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് വിവധ എജൻസികൾ നടത്തിയ എക്സിറ്റ്പോളുകളുടെ ഫലം ബി.ജെ.പിക്ക് അനുകൂലമാണ്.
അത്യന്തം വാശിയേറിയ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ വിവാദത്തോടെയാണ് വോെട്ടടുപ്പ് അവസാനിച്ചത്. വോട്ട് ചെയ്തതിന് ശേഷം അദ്ദേഹം റോഡ്ഷോ നടത്തിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
ഗുജറാത്തിൽ ഭരണം നിലനിർത്തുമെന്ന് ബി.ജെ.പിയും ഇത്തവണ അടിയൊഴുക്കുകൾ കോൺഗ്രസിന് അനുകൂലമാവുമെന്ന് രാഹുൽ ഗാന്ധിയും അവകാശപ്പെടുന്നുണ്ട്. ഇൗ മാസം 18നാണ് വോെട്ടണ്ണൽ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.