ഭോപാൽ: സുരക്ഷിത മുറികളിൽ സൂക്ഷിച്ച വോട്ടുയന്ത്രത്തിെൻറ സുപ്രധാന ഭാഗങ്ങൾ കാണാന ില്ലെന്ന് വെളിപ്പെടുത്തൽ. വോട്ടുയന്ത്രത്തിെൻറ സുപ്രധാന ഭാഗങ്ങളായ ബാലറ്റ് യൂനി റ്റും വേർപെടുത്താവുന്ന മെമ്മറി മൊഡ്യൂളുമാണ് കാണാതായത്. മധ്യപ്രദേശിെല ഏതാനും ജി ല്ലകളിലും സമാനരീതിയിൽ വോട്ടുയന്ത്രത്തിെൻറ ഭാഗങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് ഇൗ ഗുരുതരകാര്യം അധികൃതർ വെളിപ്പെടുത്തിയത്. എന്നാൽ, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചവയാണോ എന്ന കാര്യം മറുപടിയിലില്ല. ഈവർഷം ഏപ്രിൽ-ജൂൺ മാസങ്ങളിൽ വോട്ടുയന്ത്രങ്ങൾ പരിശോധിച്ചതിെൻറ അടിസ്ഥാനത്തിലുള്ളതാണ് മറുപടി. വിവരാവകാശ പ്രവർത്തകനായ അജയ് ദുബേയാണ് വോട്ടുയന്ത്രങ്ങളുടെ സുരക്ഷയും കൈകാര്യം ചെയ്യുന്നതും സംബന്ധിച്ച് ജില്ല ഭരണകൂടങ്ങളുടെ റിപ്പോർട്ടിന് പകർപ്പ് തേടിയത്.
ഉമരിയയിൽ സൂക്ഷിച്ച വോട്ടുയന്ത്രങ്ങളിൽ ഒമ്പതെണ്ണത്തിെൻറ മെമ്മറി മൊഡ്യൂൾ കാണാനില്ലെന്ന് റിപ്പോർട്ടിലുണ്ട്. എന്നാൽ, എങ്ങനെയാണ് നഷ്ടപ്പെട്ടതെന്ന കാര്യം വെളിപ്പെടുത്തുന്നില്ല. വേർപെടുത്താമെന്നതായതിനാൽ ഇവ പ്രത്യേകം സൂക്ഷിക്കലാണ് രീതി. മറ്റൊരു സൂക്ഷിപ്പുകേന്ദ്രമായ നർസിങ്പുരിലെ ഗവ. പോളിടെക്നിക് കോളജിൽനിന്നും മെമ്മറി യൂനിറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്.
2709 മെമ്മറി യൂനിറ്റുകളുള്ളതിൽ 2508 എണ്ണവും കാണാനില്ല. തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാത്ത 687 മെമ്മറി യൂനിറ്റുകൾ തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിേലക്ക് അയച്ചതായി കുറിപ്പിലുണ്ട്. 201 എണ്ണം സൂഷിപ്പുകേന്ദ്രത്തിൽ ഉണ്ടെന്നല്ലാതെ നഷ്ടപ്പെട്ടവയെപ്പറ്റി റിപ്പോർട്ട് മൗനം പാലിക്കുകയാണ്. ബിന്ദ് ജില്ലയിലെ താഴിട്ട മുറിയിൽ സൂക്ഷിച്ച വോട്ടുയന്ത്രങ്ങളിലെ ഒമ്പത് ബാലറ്റ് യൂനിറ്റുകൾ ‘കാണാനില്ല’.
മാണ്ഡ്സോറിൽനിന്ന് എട്ട് ബാലറ്റ് യൂനിറ്റും, ഷാജാപുരിൽ ഒരു മെമ്മറി യൂനിറ്റും കാണാനില്ല. ബാലാഘട്ട്, അശോക്നഗർ, ഷാഡോൾ, ധർ, സിയോനി, ശിവപുരി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വ്യാപകമായി കണക്കിൽ പെരുത്തക്കേടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.