ന്യൂഡൽഹി: വോട്ടവകാശം സംബന്ധിച്ച തെരഞ്ഞെടുപ്പ് കമീഷെൻറ വ്യാഖ്യാനം തള്ളി സുപ്രീംകോടതി. ചട്ടപ്രകാരമുള്ള അവകാശമാണെന്ന് പറഞ്ഞ തെരഞ്ഞെടുപ്പ് കമീഷെൻറ അഭിഭാഷകനെ ജസ്റ്റിസ് കെ.എം. ജോസഫ് തിരുത്തി: ''വോട്ട് ഭരണഘടനാപരമായ അവകാശമാണ്''.
തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനത്തിന് സ്വതന്ത്ര സംവിധാനം വേണമെന്ന് ആവശ്യപ്പെടുന്ന ഹരജിയിൽ വാദംകേൾക്കുകയായിരുന്നു കോടതി. ഭരണഘടനയുടെ 326ാം അനുച്ഛേദം വോട്ട് ഭരണഘടനാപരമായ അവകാശമാണെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് ജസ്റ്റിസ് ജോസഫ് വിശദീകരിച്ചു. വോട്ട് മൗലികമായ അവകാശമാണെന്നുംഅദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.