ന്യൂഡൽഹി: വോട്ടുയന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിന് ഒാരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് വിവിപാറ്റുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തള്ളി. വോട്ടുയന്ത്രങ്ങളും വിവിപാറ്റുകളും തമ്മിൽ വോ ട്ടു വ്യത്യാസം കണ്ടാൽ ആ നിയമസഭാ മണ്ഡലത്തിലെ മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്ന ആ വശ്യവും കമീഷൻ തള്ളി. ബുധനാഴ്ച മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറയുടെ അധ്യ ക്ഷതയിൽ ചേർന്ന കമീഷനാണ് 22 പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ച പ്രധാന ആവശ്യം തള്ളിക്കളഞ്ഞത്.
വിവിപാറ്റുകൾ മുഴുവൻ വോട്ടുയന്ത്രങ്ങളും എണ്ണിക്കഴിഞ്ഞ ശേഷമേ എണ്ണാവൂ എന്ന് ബുധനാഴ്ചത്തെ യോഗത്തിനുശേഷം കമീഷൻ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർമാർക്ക് അയച്ച മാർഗനിർദേശങ്ങളിൽ ആവശ്യപ്പെട്ടു. വിവിപാറ്റുകളിലെയും വോട്ടുയന്ത്രങ്ങളിലെയും വോട്ടുകൾ തമ്മിൽ വ്യത്യാസമുണ്ടായാൽ വിവിപാറ്റിെല വോട്ടായിരിക്കും പരിഗണിക്കുക.
ആ വ്യത്യാസത്തിെൻറ പേരിൽ അഞ്ചിൽ കൂടുതൽ വിവിപാറ്റുകൾ എണ്ണരുതെന്നും കമീഷൻ വ്യക്തമാക്കി. ഫലത്തിൽ ഒരു മണ്ഡലത്തിലെ മുഴുവൻ പ്രവണതകളും അറിഞ്ഞ ശേഷമുള്ള കേവലം ചടങ്ങ് മാത്രമായി വിവിപാറ്റ് എണ്ണൽ മാറും.
വോെട്ടണ്ണാൻ ഒരു ദിവസം മാത്രം നിൽക്കേ ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നാണ് വോട്ടുയന്ത്രങ്ങളെ കുറിച്ചുള്ള ആശങ്ക ദൂരീകരിക്കാനുള്ള നടപടികൾക്കായി ചൊവ്വാഴ്ച കമീഷനെ സമീപിച്ചത്. നിയമ വിരുദ്ധമായി വോട്ടുയന്ത്രങ്ങൾ കടത്തിയതും പ്രതിപക്ഷം കമീഷെൻറ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വോട്ടുെചയ്ത യന്ത്രങ്ങൾ സുരക്ഷിതമായി സ്ട്രോങ്റൂമിൽ പൊലീസ് കാവലിലുണ്ടെന്നും ഇപ്പോൾ പിടികൂടിയത് ഉപയോഗിക്കാത്ത വോട്ടുയന്ത്രങ്ങളാണ് എന്നുമായിരുന്നു കമീഷെൻറ വിശദീകരണം.
ഉപയോഗിക്കാത്ത വോട്ടുയന്ത്രങ്ങളാണെങ്കിലും സായുധ െപാലീസിെൻറ കാവലിൽ കൊണ്ടുപോകണമെന്നും വോട്ടു ദിവസം തന്നെ തിരിച്ചേൽപിക്കണമെന്നുമാണ് ചട്ടം. എന്നാൽ, നാട്ടുകാർ പിടികൂടിയ വോട്ടുയന്ത്രങ്ങളുടെ കാര്യത്തിൽ ഇൗ ചട്ടങ്ങൾ എന്തുകൊണ്ടാണ് ലംഘിക്കപ്പെട്ടതെന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് കമീഷന് ഉത്തരമില്ല.
വോെട്ടണ്ണൽ കേന്ദ്രങ്ങളിൽ പോളിങ് ഏജൻറുമാർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഉത്തർപ്രദേശിലെ ജില്ല മജിസ്ട്രേറ്റുമാർ നിർദേശം നൽകിയത് വിവാദമായിരുന്നു. എന്നാൽ, ഇത്തരമൊരു നിർദേശം ഉത്തർപ്രദേശിലെ ഒരു ജില്ല മജിസ്ട്രേറ്റിനും നൽകിയിട്ടില്ലെന്നും ആ നിർദേശം നിയമവിരുദ്ധമാണെന്നും കമീഷൻ വ്യക്തമാക്കി.
സുപ്രീംകോടതി വിധിയുടെ ചൈതന്യത്തിന് നിരക്കാത്ത നടപടിയാണ് കമീഷൻ കൈക്കൊണ്ടതെന്ന് ബുധനാഴ്ച കമീഷനെ കണ്ട സി.പി.എം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി കുറ്റപ്പെടുത്തി. എന്നാൽ, കമീഷനെ പിന്തുണച്ച് ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരുമായ പ്രകാശ് ജാവ്ദേക്കറും സുരേഷ് പ്രഭുവും രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.