ഭോപാൽ: പ്രമാദമായ വ്യാപം കേസിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കേന്ദ്രമന്ത്രി ഉമാഭാരതിക്കുമെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ഭോപാൽ കോടതിയിൽ ക്രിമിനൽ കേസ് ഫയൽ ചെയ്തു.
ഇവരടക്കം 18 പേരെ വിചാരണ ചെയ്യണമെന്നും കേസിലെ പ്രധാനപ്രതിയിൽ നിന്നും പിടിച്ചെടുത്ത രേഖയിൽ നിന്നും ഇവർക്കെതിരായ നിർണായക തെളിവുകൾ നീക്കംചെയ്തതായും ദിഗ്വിജയ് സിങ് പരാതിയിൽ ബോധിപ്പിച്ചു.
കേസിൽ മൊഴി രേഖപ്പെടുത്താനായി സെപ്റ്റംബർ 22ന് കോടതിയിൽ ഹാജരാവണമെന്ന് ദിഗ്വിജയ് സിങ്ങിനോട് ജഡ്ജ് സുരേഷ് സിങ് ആവശ്യപ്പെട്ടു. ദിഗ്വിജയിക്കുവേണ്ടി മുതിർന്ന കോൺഗ്രസ് നേതാക്കളായ കപിൽ സിബൽ, പി. ചിദംബരം എന്നിവർ ഹാജരാവുമെന്ന് അജയ് ഗുപ്ത അറിയിച്ചു.
മധ്യപ്രദേശ് പ്രഫഷനൽ എക്സാമിനേഷൻ ബോർഡ് (വ്യാപം) നടത്തിയ നിരവധി എൻട്രൻസ്, റിക്രൂട്ട്മെൻറ് പരീക്ഷകളിൽ വ്യാപക ക്രമക്കേടുകൾ ഉയർന്നതുമായി ബന്ധപ്പെട്ട കേസ് സി.ബി.െഎ അന്വേഷിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.