ന്യൂഡൽഹി: മധ്യപ്രദേശിലെ വ്യാപം നിയമന അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഇരകളുടെ മരണങ്ങൾ വീണ്ടും വാർത്തകളിൽ നിറയുന്നു. മധ്യപ്രദേശ് പൊലീസ് എടുത്ത കേസാണ് ഇവരുടെ മരണത്തിനു കാരണമായതെന്ന് കേസ് അന്വേഷിക്കുന്ന സി.ബി.െഎ കണ്ടെത്തി. വ്യാപം അഴിമതിയെ തുടർന്നുള്ള 24 പേരുടെ മരണം ഗൂഢാലോചനയുടെ ഭാഗമായി നടന്ന കൊലയാണെന്ന ആരോപണത്തിൽ സി.ബി.െഎ അന്വേഷണം നടത്തിവരുകയാണ്.
ഇതിൽ 16 പേർക്കെതിരെ സംസ്ഥാന പൊലീസ് നേരത്തേ കേസ് എടുത്തിരുന്നതായാണ് സി.ബി.െഎയുടെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിെൻറ പേരിൽ മറ്റ് ഗൂഢാലോചനകൾ ഒന്നും നടന്നിട്ടില്ലെന്നും അവശേഷിക്കുന്നവരുടെ മരണം സ്വാഭാവിക കാരണങ്ങളാൽ ആയിരുന്നുവെന്നും സി.ബി.െഎ പറയുന്നു.
മധ്യപ്രദേശ് പ്രഫഷനൽ എക്സാമിനേഷൻ ബോർഡിലെ (വ്യാപം) ക്രമക്കേടുകളിൽ ആരോപണവിധേയനാവുകയും കേസ് എടുക്കുകയും ചെയ്ത് ഏഴു വർഷത്തിനുശേഷം രാം ശങ്കർ(യഥാർഥ പേരല്ല) എന്നയാൾ 2007 ജൂൺ 18ന് മുങ്ങിമരിച്ചിരുന്നു. വ്യാപം കേസിൽ സംശയിക്കപ്പെടുന്നവരെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ കൊലയാണെന്ന് ഇൗ മരണത്തിൽ ആരോപണമുയർന്നിരുന്നു. എന്നാൽ, 2014 ജൂൺ 18ന് രജിസ്റ്റർ ചെയ്ത എഫ്.െഎ.ആറിൽ സംസ്ഥാന പൊലീസ് ഇയാൾ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിക്കൊടുക്കുന്ന ആളാണെന്ന് എഴുതിച്ചേർത്തിരുന്നതായി സി.ബി.െഎ പറയുന്നു.
ഇയാളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം സ്ഥിരീകരിക്കുകയും രണ്ടു സാക്ഷികൾ ഇത് ശരിവെക്കുകയും ചെയ്തു. ഒരാൾ വിഷം കഴിച്ചതായും മറ്റൊരാൾ അമിതമായി മദ്യപിച്ചതിനെ തുടർന്ന് വാഹനാപകടത്തിൽ കൊല്ലപ്പെടുകയായിരുന്നുവെന്നും പറയുന്നു.
ഇതുപോെല മറ്റു മരണങ്ങളും പൊലീസ് കേസിെൻറ പ്രതിഫലനമായിരുന്നുവെന്നും ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ കൊലയായിരുന്നില്ലെന്നും സി.ബി.െഎ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.